9-മുച്ചുണ്ടൻ Sherlock Holmes stories Malayalam part 9

                         9-മുച്ചുണ്ടൻ


ജൂൺ മാസത്തിലെ ഒരു രാത്രി. കുറച്ചകലെയുള്ള ഒരു രോഗിയെ അയാളുടെ ഗൃഹത്തിൽ പോയി ചികിത്സിച്ചശേഷം മടങ്ങിയെത്തിയ ഞാൻ ഒരു മയക്കത്തിലേക്കു വഴുതി വീണിരുന്നു. അപ്പോഴാണ് കാളിങ് ബെൽ അടിച്ചത്. ഞാൻ ഉടനെ എഴുന്നേറ്റു. ഭാര്യ അപ്പോൾ തുന്നിക്കൊണ്ടിരിക്കുകയായിരുന്നു. അവളും നിരാ ശയോടെ തുന്നൽ സാധനങ്ങൾ മടിയിൽ വച്ചു.


“രോഗിയുടെ ആൾക്കാരാണെന്നു തോന്നുന്നു. നിങ്ങൾക്ക് ഇനിയും പുറത്തേക്കു പോകേണ്ടി വരും. ഏതായാലും ഞാൻ ചെന്ന് വാതിൽ തുറന്നു.


വാതിൽ തുറന്നതും കറുത്ത വസ്ത്രത്തിൽ പൊതിഞ്ഞ ഒരു ഉള്ളിലേക്കു കടന്നു വന്നു. “ഈ വൈകിയ നേരത്തു കാണാൻ വന്നതിൽ ക്ഷമിക്കണം. എന്നു പറഞ്ഞ് ഓടിച്ചെന്ന് അവർ എന്റെ ഭാര്യയുടെ കഴുത്തിൽ


കൈകൾ ചുറ്റി ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് തുടർന്നു. “ഞാൻ


ആകെ വിഷമത്തിലായിരിക്കുന്നു. എന്നെ ഒന്നു സഹായിക്കണം. അപ്പോൾ ഭാര്യ അവളുടെ മുഖാവരണം മാറ്റി. എന്നിട്ടു അത്ഭുതത്തോടെ ചോദിച്ചു.


“അയ്യോ ഇത് കെയിറ്റ് വിറ്റ് ആണല്ലോ. നീ വന്നു കയറിയ


പ്പോൾ ആരാണെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. “ഇപ്പോൾ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല, അതു കൊണ്ടു ഞാൻ നേരെ ഇങ്ങോട്ടു പോന്നു.” “എന്തായാലും നീ ഇരിക്കൂ, കെയിറ്റ്. ഞാൻ കുറച്ചു വെള്ളം കൊണ്ടുവന്നു തരാം, എന്നിട്ട് എന്താണു കാര്യം എന്നു പറയൂ.


“എനിക്കു നിന്റെ മാത്രമല്ല, ഡോക്ടറുടെയും സഹായം വേണം. എന്റെ ഭർത്താവ് ഐസാ വിറ്റ്നി രണ്ടു ദിവസമായി വീട്ടിൽ എത്തീട്ടില്ല. അദ്ദേഹത്തെ ഒന്നു അന്വേഷിക്കണം.


എന്റെ ഭാര്യയുടെ ഒരു പഴയ കൂട്ടുകാരിയാണ് കെയിറ്റ് വിറ്റ്നി. അവരുടെ ഭർത്താവ് ഐസാ വിറ്റ്നിക്കു കറുപ്പു തിന്നുന്ന ശീലമുണ്ടായിരുന്നു. വർഷങ്ങളോളമായി അയാൾ ഈ ലഹരി പദാർഥത്തിന്റെ അടിമയായി കഴിയുന്നു. ഡോക്ടർ എന്ന നില യിൽ എന്നോടും കൂട്ടുകാരി എന്ന നിലയിൽ ഭാര്യയോടും അവൾ പലപ്പോഴും ഇതേക്കുറിച്ചു പറയാറുണ്ട്.


എന്തായാലും ഐസാ വിറ്റ്നിയെ തിരയാൻ ഞാൻ തീരുമാ നിച്ചു. ആ സ്ത്രീയെ സമാധാനിപ്പിച്ചു വീട്ടിലേക്കയച്ചിട്ട് ഞാൻ വിറ്റ്നിയെ തിരക്കി ഇറങ്ങി. അയാൾ എവിടെ ഉണ്ടായിരിക്കുമെന്നു എനിക്ക് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു. അപ്പർ സ്വാൻഡം ലെയിനിലെ ബാർ ഓഫ് ഗോൾഡ് എന്ന സ്ഥലത്താണ് അയാൾ ഈയിടെയായി കറുപ്പ് കഴിക്കാൻ പോയിരുന്നത്. ഞാൻ ഉടനെ ഒരു കുതിരവണ്ടി വിളിച്ചു അങ്ങോട്ടു യാത്രയായി. ലണ്ടൻ നഗരത്തിലെതന്നെ ഏറ്റവും ദുഷിച്ച ഇടവഴികളി


ലൊന്നാണ് അപ്പർ സ്വാൻഡം ലെയിൻ, അവിടെനിന്നും കുറച്ചു പടിക്കെട്ടുകൾ താണ്ടി വേണം ഐസാ വിറ്റ്നിയുടെ സങ്കേത ത്തിലെത്താൻ. വണ്ടിക്കാരനോടു അവിടെ കാത്തുനിൽക്കാൻ പറ ഞ്ഞിട്ടു ഞാൻ അവിടേക്കു ചെന്നു. കറുപ്പിന്റെ പുക അതിനു ള്ളിൽ ഒരു മൂടൽമഞ്ഞുതന്നെ സൃഷ്ടിച്ചിരുന്നു. അവിടത്തെ ഓരോ മുക്കിലും മൂലയിലും ലഹരി നുണയുന്നവരുടെ തിരക്കാ യിരുന്നു. ചിലർ അന്തരീക്ഷത്തിലേക്കു കണ്ണും നട്ടു നിശബ്ദരാ യിരുന്നു. മറ്റു ചിലരാകട്ടെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. ഇങ്ങനെയെല്ലാം ഇരിക്കുന്നവരുടെ ഇടയിലൂടെ ഞാൻ മുമ്പോട്ടു നടന്നു കൊണ്ടിരുന്നപ്പോൾ അവിടത്തെ ഒരു ജോലിക്കാരൻ ഒരു പൈപ്പും കുറച്ചു കറുപ്പുമായി എന്നെ സമീ പിച്ചു. “എനിക്കിതു വേണ്ടാ ഞാൻ അതിനു വന്നതുമല്ല. എന്റെ


ഒരു കൂട്ടുകാരൻ ഐസാ വിറ്റ്നി ഇങ്ങോട്ടു വന്നിട്ടുണ്ട്. ഞാൻ


അയാളെ തിരക്കി വന്നതാണ്.


അധികമൊന്നും അന്വേഷിക്കേണ്ടി വന്നില്ല. വിളറി ക്ഷീണിച്ച അവശനായ വിറ്റ്നിയെ ഞാൻ കണ്ടെത്തി. “ഓ, വാട്സൺ” എന്നു മാത്രം പറഞ്ഞു അയാൾ എന്നെത്തന്നെത്തുറിച്ചു നോക്കി. ഞാൻ അടുത്തു ചെന്നപ്പോൾ അയാൾ ചോദിച്ചു. “വാട്സൺ മണി എത യായി?”


“ഏതാണ്ടു പതിനൊന്ന്. "


“ദിവസം?”


“ജൂൺ 19-വെള്ളിയാഴ്ച.


“നുണ പറയല്ലെ, വാട്സൺ; ഇന്നു ബുധനാഴ്ചയല്ലേ! “എന്റെ പ്രിയ വിറ്റ്നി, ഇന്നു വെള്ളിയാഴ്ചയാണ്. രണ്ടു ദിവ സമായി നിങ്ങളുടെ ഭാര്യ നിങ്ങളെ കാത്തിരിക്കുന്നു. ഇതു വളരെ മോശമായി.


“എന്റെ വിചാരം. ഞാൻ ഇവിടെ വന്നിട്ടു കുറച്ചു മണിക്കൂറു


കളേ ആയിട്ടുള്ളു എന്നാണ്. ഏതായാലും ഞാൻ ഇപ്പോൾ തന്നെ


നിങ്ങളുടെ കൂടെ വരാം.


അങ്ങനെ ഞാൻ വിറ്റ്നിയേയും കൂട്ടി അവിടെ കിടക്കുന്നവ രുടെ ഇടയിലൂടെ മെല്ലെ പുറത്തേക്കു കടന്നു. അപ്പോൾ എന്റെ വസ്ത്രത്തിൽ പിടിച്ച് വലിച്ചിട്ട് ഒരാൾ ഇങ്ങനെ പറഞ്ഞു.


“എന്താ താങ്കൾ എന്നെ ശ്രദ്ധിക്കാതെ പോകുന്നത്?” അവിടെ സമീപത്ത് കൂനിക്കൂടിയ ഒരു വൃദ്ധൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അയാളെ ഒന്നു നോക്കിയിട്ട് ഞാൻ മുമ്പോട്ടു നടന്നു. വീണ്ടും ഒന്നു തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ അത്ഭുതപരവശനായി അത് ഷെർലക് ഹോംസായിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഞാൻ ചോദിച്ചു. “ഈ


വൃത്തികെട്ട സ്ഥലത്തു താങ്കൾ എന്തെടുക്കുകയാണ്.


“എനിക്ക് നിങ്ങളോട് അല്പം സംസാരിക്കണം. താങ്കളുടെ കൂട്ടുകാരനെ ഒഴിവാക്കാൻ പറ്റുമോ?” “ഞാൻ ഒരു വണ്ടി കൊണ്ടുവന്നിട്ടുണ്ട്. അയാളെ അതിൽ


കയറ്റി അയക്കാം. “നന്നായി കൂട്ടത്തിൽ വണ്ടിക്കാരന്റെ കൈയിൽ നിങ്ങൾ എന്റെ കൂടെയാണെന്ന് അറിയിച്ചു കൊണ്ടു നിങ്ങളുടെ ഭാര്യക്ക് ഒരു കത്തും കൊടുത്തയക്കുക.


അങ്ങനെ ഞാൻ വിറ്റ്നിയെ വണ്ടിയിൽ കയറ്റി പറഞ്ഞയച്ചു. ഹോംസും അവിടെ നിന്നും പുറത്തു വന്നു. ഞങ്ങൾ രണ്ടുപേരും കൂടി ആ തെരുവിലൂടെ നടക്കാൻ തുടങ്ങി. കുറച്ചു ദൂരം അങ്ങനെ നടന്ന ശേഷം നാലുപാടും ശ്രദ്ധിച്ചിട്ട് ഹോംസ് ഒന്നു നിവർന്നു നിന്നു.


. അതുവരെ അദ്ദേഹം ഒരു വൃദ്ധനെപ്പോലെയാണു നടന്നിരു ന്നത്. ഞങ്ങൾ കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി. ഒന്നു നിന്നിട്ടു ഹോംസ് ചൂളം വിളിച്ചു. ദൂരെ നിന്നു മറുപടി എന്ന പോലെ ഒരു ചൂളം വിളി കേട്ടു. ആ ദിക്കിൽ നിന്നും ഒരു കുതിരവണ്ടി വരുന്ന തിന്റെ ശബ്ദവും കേട്ടു.


വണ്ടി ഞങ്ങളുടെ സമീപത്തു വന്നു നിന്നു. ഹോംസ് പറഞ്ഞു. “ജോൺ ഇവിടെ ഇറങ്ങിക്കൊള്ളൂ. നമുക്ക് നാളെ കാണാം. എന്നിട്ട് ഹോംസ് വണ്ടിക്കാരന്റെ കൈയിൽനിന്നു ചാട്ട വാങ്ങിയിട്ടു വണ്ടിയിൽ കയറി ഇരുന്നു. ഞാനും കൂടെ കയറി. വണ്ടി മുന്നോട്ടു കുതിച്ചു പാഞ്ഞു.


“നിങ്ങളെ അവിടെ കണ്ട് ഞാൻ അതിശയപ്പെട്ടു കേട്ടോ. “ഞാനും അങ്ങനെതന്നെ വാട്സൻ.


"ഞാൻ ഒരു സുഹൃത്തിനെ തിരക്കി ഇറങ്ങിയതാണ്. “ഞാനാകട്ടെ ഒരു ശത്രുവിനേയും. ശത്രുവിനേയോ?” ഞാൻ ചോദിച്ചു.


ആ കറുപ്പു സങ്കേതത്തിന് തേംസ് നദിയിലേക്കു തുറക്കു വാൻ കഴിയുന്ന ഒരു രഹസ്യ വാതിലുണ്ട്. എത്രയോ മനുഷ്യശരീ രങ്ങൾ അതിലൂടെ നദിയിലേക്കു എറിയപ്പെട്ടിട്ടുണ്ട്. അതിലൊ രാൾ നെവിൽ സെന്റ് ക്ലെയർ ആണെന്നു ഞാൻ സംശയിക്കുന്നു. “ആരാണയാൾ?” ഞാൻ ചോദിച്ചു.


നെവിൽ സെന്റ് ക്ലെയർ കെന്റിൽ ആണ് താമസിക്കുന്നത്. അയാൾ അവിടത്തുകാരനല്ല. അവിടെ ഈ അടുത്ത കാലത്ത് വന്നയാളാണ്. അയാൾ അവിടെ സാമാന്യം വലിയ വീടുവാങ്ങി താമസം തുടങ്ങി. ഹൃദ്യമായ പെരുമാറ്റം കാരണം അയാൾ | അയൽക്കാർക്കൊക്കെ പ്രിയങ്കരനായി. അവിടെ നിന്നുതന്നെ വിവാ ഹവും കഴിച്ചു. ഇപ്പോൾ രണ്ടു മക്കളും ഉണ്ട്. അയാൾക്കു പ്രത്യേ കിച്ചു ജോലിയൊന്നുമില്ല. എന്നാലും ദിവസവും രാവിലെ പുറ ത്തേക്കു പോകും വൈകുന്നേരം മടങ്ങി എത്തുകയും ചെയ്യും.


കഴിഞ്ഞ തിങ്കളാഴ്ച അയാൾ പതിവുപോലെ പട്ടണത്തി ലേക്കു പോയി വൈകുന്നേരം മടങ്ങി വരുമ്പോൾ മകനു ഒരു കളിപ്പാട്ടം വാങ്ങിക്കൊണ്ടുവരാമെന്നു പറഞ്ഞിരുന്നു. അയാൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ ഭാര്യ ഒരു ടെലിഗ്രാം വന്നു. അവർ പ്രതീക്ഷിച്ചിരുന്ന ഒരു പാർസൽ വന്നിട്ടുണ്ടെന്ന് അറി യിച്ചുകൊണ്ട് "ആബർസീൻ' കപ്പൽ കമ്പനിയിൽ നിന്നും വന്നതാ യിരുന്നു ആ ടെലിഗ്രാം.


അവർ ഉച്ചയ്ക്കു ശേഷം കപ്പൽ കമ്പനിയിൽ പോയി പാർസൽ കൈപ്പറ്റി. അവർ മടങ്ങി വന്നത് അപ്പർ സ്വാൻഡം ലെയി നിൽ കൂടിയായിരുന്നു. അവർ അങ്ങനെ നടന്നുകൊണ്ടിരിക്കെ രോദനം പോലുള്ള ഒരു ശബ്ദം കേട്ടു. ആ ഭാഗത്തേക്ക് അവർ നോക്കിയപ്പോൾ കണ്ടത്. ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനലിലൂടെ അവരുടെ ഭർത്താവ് താഴേക്ക് നോക്കി നിൽക്കുന്ന താണ്. അയാളുടെ മുഖം വളരെ വിളറിയും സംഭ്രാന്തിയോടുകൂ ടിയുമിരുന്നു. പെട്ടെന്നു ആരോ പിടിച്ചു മാറ്റിയ പോലെ അയാൾ അപ്രത്യക്ഷനാവുകയും ചെയ്തു.


ഉടൻ തന്നെ അവൾ പടികൾ ഇറങ്ങി ഓടി ആ കെട്ടിടത്തി ലെത്തി. നമ്മൾ ഇന്നു കണ്ടുമുട്ടിയ കറുപ്പു സങ്കേതം തന്നെയാ

യിരുന്നു ആ കെട്ടിടം. അവൾ അകത്തേക്കു ഓടിച്ചെന്നു. ലേക്കുള്ള പടികൾ കയറാൻ തുടങ്ങിയതും അവിടത്തുകാരനായ ലാസ്കർ എന്ന ഒരു തെമ്മാടി അവരെ തടഞ്ഞു. മാത്രമല്ല അവരെ പിടിച്ചു തള്ളി അവിടെ നിന്നു പുറത്താക്കുകയും ചെയ്തു. തെരു വിലിറങ്ങി ഓടിയ അവൾ ഭാഗ്യത്തിനു കുറച്ചു പോലീസുകാരെ കണ്ടു. വിവരമറിഞ്ഞതും അവർ സെന്റ് ക്ലെയറിന്റെ ഭാര്യയു മൊത്ത് കറുപ്പു സങ്കേതത്തിലെത്തി. ആദ്യം അവർ സെന്റ് ക്ലെയ റിനെ കണ്ട് മുറിയലേക്കു പോയി. ആ മുറിയിൽ വികൃതരൂപിയും മുടന്തനുമായ ഒരുവൻ ഉണ്ടായിരുന്നു. അയാളും ലാസ്കറും അ ല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ലെന്നു അവർ പോലീസ കാരോടു പറഞ്ഞു. മിസ്സിസ്സ് സെന്റ് ക്ലെയറിനു തെറ്റു പറ്റിയതാ വാമെന്നു പോലീസുകാരും കരുതി. അപ്പോൾ ആ സ്ത്രീ അവിടെ മേശപ്പുറത്തുണ്ടായിരുന്ന ഒരു പൊതിക്കെട്ടഴിച്ചു. അതി നുള്ളിൽ അയാൾ മകനു വാങ്ങിക്കൊണ്ടുവരാമെന്നു ഏറ്റിരുന്ന കളിപ്പാട്ടമായിരുന്നു. ഇതോടെ പോലീസുകാർ അവിടമെല്ലാം സൂക്ഷ്മമായി പരിശോധിച്ചു. അവിടെ ഒരു കർട്ടനു പിറകിൽ നിന്നും സെന്റ് ക്ലെയറിന്റെ കോട്ട് ഒഴികെയുള്ള മറ്റു തുണിക ളെല്ലാം കണ്ടു കിട്ടി. ആ മുറിയിൽ നിന്നു നദിയിലേക്കു തുറ ക്കുന്ന ജനൽപാളിയിൽ രക്തകണങ്ങൾ കാണാൻ കഴിഞ്ഞു. ത യിലും അങ്ങിങ്ങായി ചോരത്തുള്ളികൾ കാണപ്പെട്ടു. രക്തത്തു ള്ളികൾ കണ്ടതും മിസ്സിസ്സ് സെന്റ് ക്ലെയർ ബോധം കെട്ടു വീണു. അവരെ ഉടൻ തന്നെ വീട്ടിലേക്കു മാറ്റി. ഉടൻതന്നെ ലാസ്കറെയും ആ മുടന്തനെയും പരിശോധിച്ചു. മുടന്തന്റെ ഷർട്ടിലും രക്ത ത്തുള്ളികൾ കണ്ടു. എന്നാൽ അവന്റെ മോതിരവിരലിൽ നഖ ത്തിനരികിലായി ഉണ്ടായിരുന്ന ഒരു മുറിവിൽ നിന്നാണ് രക്തം വന്നിരുന്നത്. സെന്റ് ക്ലെയർ എന്ന ഒരാളെ അറിയുകയേ ഇല്ലെന്നു അവർ രണ്ടുപേരും ആണയിട്ടു. അയാളുടെ വസ്ത്രം അവിടെ വന്നതെങ്ങനെയെന്നു തങ്ങൾക്കറിയില്ലെന്നും അവർ പറഞ്ഞു. ഏതായാലും ആ ഭിക്ഷക്കാരനെ പോലീസ് അറസ്റ്റു ചെയതു. ആ മുടന്തനായ ഭിക്ഷക്കാരന്റെ പേര് ഹബൂൺ എന്നാണ്. ഭിക്ഷയെടുക്കലാണ് അയാളുടെ തൊഴിൽ. ബീഭത്സ മായ മുഖവും ചാത്തലമുടിയും മറ്റുമായി ജനങ്ങളുടെ സഹ താപം പെട്ടെന്നു പിടിച്ചെടുക്കുന്ന അയാളുടെ പാത്രത്തിൽ നാണയതുട്ടുകൾ കുമിയുമായിരുന്നു. 

അവനെ സ്റ്റേഷനിലേക്കു മാറ്റിയ ശേഷം പോലീസുകാർ നദി യിൽ തിരച്ചിൽ നടത്തി. അവിടെ നിന്നു സെന്റ് ക്ലെയറിന്റെ കോട്ടു കണ്ടെത്തി. അതിന്റെ പോക്കറ്റു നിറയെ ചില്ലറ തുട്ടുകളായിരുന്നു. “ചില്ലറ തുട്ടുകളോ?' ഞാൻ അത്ഭുതത്തോടെ ചോദിച്ചു.


“നെവിൽ സെന്റ് ക്ലെയറിനെ ആ മുടന്തൻ നദിയിലേക്കു തള്ളിയിട്ടിരിക്കാം. അതിനു ശേഷം അയാളുടെ വസ്ത്രങ്ങൾ എത്രയും പെട്ടെന്നു മാറ്റണമല്ലോ. അതിനായി കോട്ട് എറിയാൻ തുടങ്ങുന്നു. അത് വെള്ളത്തിൽ മുങ്ങാതെ പൊങ്ങിക്കിടക്കുമല്ലോ. അതിനാൽ ചില്ലറ തുട്ടുകൾ പോക്കറ്റിൽ നിറച്ചു അതു എറിയുന്നു. മറ്റു വസ്ത്രങ്ങൾ കളയുന്നതിനു മുമ്പ് പോലീസ് എത്തുന്നു.


അതൊരു സാധ്യതയാണല്ലൊ മറ്റൊരു വഴി തെളിഞ്ഞു കിട്ടു ന്നതു വരെ നമുക്ക് ഇങ്ങനെ കരുതുകയേ നിവൃത്തിയുള്ളൂ. എന്നെ അലട്ടുന്ന ചോദ്യങ്ങൾ ഇവയാണ് സെന്റ് ക്ലെയർ എന്തിനാണ് ആ കറുപ്പു സങ്കേതത്തിലേക്കു പോയത്? അയാൾക്ക് എന്തു സംഭ വിച്ചു. അതിൽ അറസ്റ്റു ചെയ്യപ്പെട്ടവരുടെ പങ്ക് എന്ത്?


ഞങ്ങൾ ഇങ്ങനെ സംസാരിച്ചു കൊണ്ട് സെന്റ് ക്ലെയറിന്റെ വീട്ടിൽ എത്തി. വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും മിസ്സിസ് സെന്റ് ക്ലെയർ വാതിൽ തുറന്നു. പ്രതീക്ഷയോടെ ഹോംസിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു.


“നല്ല വാർത്ത എന്തെങ്കിലും ഉണ്ടോ?”


“ഒന്നുമില്ല.

“ചീത്ത?”

“ഇല്ല.”

 “ദൈവത്തിനു നന്ദി. താങ്കൾ വളരെ ക്ഷീണിച്ചിരിക്കുന്നു. വരൂ.ഭക്ഷണം കഴിക്കാം.”


എന്നെ ഹോംസ് അവർക്ക് പരിചയപ്പെടുത്തി. ഭക്ഷണത്തി നിടെ അവർ പറഞ്ഞു. “താങ്കൾക്ക് മറ്റൊന്നും തോന്നുകയില്ലെങ്കിൽ ഞാൻ ഒന്നു രണ്ടു ചോദ്യങ്ങൾ ചോദിച്ചോട്ടെ.


“തീർച്ചയായും.


“എനിക്ക് ബോധക്കേടുണ്ടാവുമെന്നൊന്നും വിഷമിക്കേണ്ട. ഒരു കാര്യം എനിക്കറിയണം സെന്റ് ക്ലെയർ ജീവിച്ചിരിപ്പുണ്ടെന്നു താങ്കൾ കരുതുന്നുവോ?” അല്പസമയത്തിനു ശേഷം ഹോംസ് പറഞ്ഞു.


“തുറന്നു പറഞ്ഞാൽ, ഇല്ല.


“എങ്കിൽ എന്നാണു അദ്ദേഹം മരിച്ചത്?


“തിങ്കളാഴ്ച.


“ഇന്നു എനിക്കു അദ്ദേഹം എഴുതിയ ഒരു കത്ത് എങ്ങനെ കിട്ടിയെന്നും താങ്കൾ ഒന്നു വിശദീകരിക്കാമോ?”


അത്ഭുതത്തോടു കൂടി ഹോംസ് ചാടി എഴുന്നേറ്റു. അവ ളുടെ കൈയിൽ നിന്നും ആ കത്തു ഹോംസ് തട്ടിപ്പറിച്ചു. എന്നിട്ടു വിശദമായി പരിശോധിച്ചു.


“ഇത് സെന്റ് ക്ലെയറിന്റെ കൈപ്പടയാണെന്നു നിങ്ങൾക്ക് “ഉവ്വ്. അതുകൂടാതെ വിവാഹമോതിരവും കത്തിനോടൊപ്പ


മുണ്ടായിരുന്നു. ആ കത്തു ഇപ്രകാരമായിരുന്നു. "പ്രിയപ്പെട്ടവളെ,


നീ ഒന്നുകൊണ്ടും പേടിക്കേണ്ട. എല്ലാം ശുഭമായി വരും. അരുതാത്ത ഒരു കാര്യം സംഭവിച്ചിരിക്കുന്നു. അതു ശരിയാക്കാൻ കുറച്ചു താമസമാകും. അതുവരെ ക്ഷമിക്കൂ.           നെവിൽ”


“ഇതു ഇന്നലെ മാത്രം പോസ്റ്റു ചെയ്ത ഒരു കത്താണ്. മാത്ര മല്ല; ഇതു ശുഭ സൂചകവുമാണ്. “ഹോംസ്, അദ്ദേഹം ജീവിച്ചിരിപ്പുണ്ടാവുമെന്നു തോന്നുന്നു.


“ഈ കത്തു നമ്മെ തെറ്റായ വഴിയിലേക്കു നയിക്കാനുള്ള ഉപായമാണോ എന്നു സംശയമുണ്ട്. “ഹോംസ്, നിങ്ങൾ വീണ്ടും എന്നെ ഭയപ്പെടുത്തുന്നു.


“അതിരിക്കട്ടെ, എന്നെങ്കിലും സ്വാൻഡം ലെയിനെക്കുറിച്ച്


സെന്റ് ക്ലെയർ നിങ്ങളോടു സംസാരിച്ചിട്ടുണ്ടോ?”


“ഒരിക്കലുമില്ല. “അദ്ദേഹം കറുപ്പ് കഴിക്കാറുണ്ടായിരുന്നോ?


“ഇല്ല.”


“ശരി. മിസ്സിസ് സെന്റ് ക്ലെയർ ഞങ്ങൾ കുറച്ചുനേരം വിശ്ര


മിക്കാൻ പോകുകയാണ്. " ഞങ്ങൾക്ക് താമസിക്കുവാനായി സാമാന്യം നല്ല ഒരു മുറി തന്നെയാണ് ഏർപ്പാടു ചെയ്തിരുന്നത്. മുറിയിലെത്തിയ ഉടൻ ഞാൻ ഉറങ്ങുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഹോംസാകട്ടെ


വസ്ത്രം മാറിയ ശേഷം കുറച്ചു പുകയിലയും തീപ്പെട്ടിയും എടുത്ത് കസേരയിലിരുന്നു. മനസിനെ അലട്ടുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഹോംസ് അങ്ങനെയാണ്. അതിനൊരു തീരുമാനം ആയിട്ടേ അദ്ദേഹം വിശ്രമിക്കൂ. ഞാൻ സാവധാനം സുഷുപ്തിയി ലമർന്നു. അങ്ങനെ എത്രനേരം കഴിഞ്ഞു എന്നറിയില്ല. ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ അങ്ങകലെ സൂര്യൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഹോംസാകട്ടെ കസേരയിൽ നിന്നു അനങ്ങിയിരുന്നതുപോലുമില്ല. അപ്പോഴും അദ്ദേഹത്തിന്റെ പൈപ്പ് എരിഞ്ഞുകൊണ്ടുതന്നെയി രുന്നു. അതിൽനിന്നു വന്ന പുക മുറിയിൽ കട്ടപിടിച്ചു കിടന്നു.


“വാട്സൻ എഴുന്നേറ്റോ? “ഉവ്വ്” ഞാൻ പറഞ്ഞു.


“അതിരാവിലെ എന്റെ കൂടെ ഒരു യാത്രക്കു വരുന്നതിൽ വിരോധമുണ്ടോ?”


“ഒട്ടുമില്ല.


രാത്രിയിലെപ്പോലെ മാനവദനനായിരുന്നില്ല. അപ്പോൾ ഹോംസ്. “ഞാൻ അതു കണ്ടെത്തി എന്നു തോന്നുന്നു, വാട്സൻ.


ഉത്സാഹത്തോടെ ഹോംസ് പറഞ്ഞു.


അധികം താമസിയാതെ ഞങ്ങൾ കുതിരവണ്ടിയിൽ കയറി.


വണ്ടി ചെന്ന് നിന്നത് പോലീസ് സ്റ്റേഷന്റെ മുന്നിലായിരുന്നു.


ഞങ്ങൾ നേരെ ഇൻസ്പെക്ടറെ കാണാൻ പോയി.


“അതിരാവിലെ ബുദ്ധിമുട്ടിക്കുന്നതിൽ ഒന്നും വിചാരിക്കരുത്. എനിക്ക് പറഞ്ഞു. താങ്കളുമായി ഒരു കാര്യം സംസാരിക്കാനുണ്ട്. ഹോംസ്


“മിസ്റ്റർ ഹോംസ്, താങ്കൾക്കുവേണ്ടി ഞാൻ എന്താണ് ചെയ്യേ


ണ്ടത്?” ഇൻസ്പെക്ടർ ചോദിച്ചു. “മിസ്റ്റർ സെന്റ് ക്ലെയറിന്റെ കേസുമായി ബന്ധപ്പെട്ടു നിങ്ങൾ അറസ്റ്റുചെയ്ത ഹബൺ എന്ന യാചകനെക്കുറിച്ച് അറിയാ നാണ്.


“അയാൾ ഇവിടെ ഉണ്ടല്ലോ. “ആൾ എങ്ങിനെ?


“കുഴപ്പമൊന്നുമില്ല. എന്നാൽ ഒരു വൃത്തികെട്ടവനാണ്. ഞങ്ങൾക്കാകെ സാധിച്ചത് അവന്റെ കൈകൾ കഴുകിക്കാൻ മാത്രമാണ്.


ഷെർലക് ഹോംസ്


“എനിക്ക് അയാളെ ഒന്നു കാണാമോ?” “തീർച്ചയായും


ഞങ്ങൾ ഹബൂണിനെ പാർപ്പിച്ച തടവറയിലേക്കു പോയ ഞങ്ങൾ അഴികൾക്കിടയിലൂടെ നോക്കി. അയാൾ ഉറങ്ങുക യായിരുന്നു. ഇൻസ്പെക്ടറുടെ വാക്കുകൾ ശരിവെക്കുംവിധം ഒരു വൃത്തി കെട്ടവൻ, മുഖത്തു കണ്ണു മുതൽ താടി വരെ നീണ്ടു കിടക്കുന്ന ഒരു മുറിവിന്റെ പാട്. അതിന്റെ ഭാഗമായി മേൽചുണ്ട് ഒരു വശം കോടി ഇരുന്നതിനാൽ മൂന്നു നാലു പല്ലുകൾ പുറത്തു കാണാം.


മുഖമാകെ കരിപിടിച്ചുകിടക്കുന്നു. “താങ്കൾ പറഞ്ഞതു പോലെ ഇയാൾക്ക് ഒരു കുളി അത്യാവ ശ്യമാണ്. എന്നു പറഞ്ഞു. ഹോംസ് ബാഗിൽ നിന്നു ഒരു സ്പോഞ്ചു പുറത്തെടുത്തു. ഒരു ജഗ്ഗ് വെള്ളം വരുത്തിയശേഷം ഞങ്ങൾ മെല്ലെ അയാളുടെ തടവറ തുറന്നു.


ഹോംസ് ആ ജഗ്ഗിലെ വെള്ളത്തിൽ സ്പോഞ്ച് മുക്കി നന്നായി നനച്ചു. എന്നിട്ട് ആ തടവുകാരന്റെ മുഖത്ത് ശക്തിയായി രണ്ടു മൂന്നു തവണ തുടച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു. “മിസ്റ്റർ നെവിൽ സെന്റ് ക്ലെയറിനെ നിങ്ങൾക്കു പരിചയ


പ്പെടുത്തുന്നു.


എന്നിട്ട് ഹോംസ് അയാളുടെ തലമുടിയിൽ പിടിച്ചു വലിച്ചു. അപ്പോൾ അയാളുടെ ചത്തലമുടിയും മുഖത്തെ മുറിവിന്റെ പാടും പറിഞ്ഞുപോന്നു. ഞാനും ഇൻസ്പെക്ടറും അത്ഭുത ബ്ധരായി അതു നോക്കി നിന്നു. “ഇതു കാണാതായ മനുഷ്യനാണല്ലൊ?, അയാളുടെ ഫോട്ടോ


എന്റെ കൈയിലുണ്ട് ഇൻസ്പെക്ടർ പറഞ്ഞു. സംഭവം മുഴുവൻ തുറന്നു പറയുകയാണെങ്കിൽ പോലീസ് അധികാരികളെ അതു ബോധ്യപ്പെടുത്തി, കോടതിയിലേക്കും തദ്വാരാ പത്രങ്ങളിലേക്കും മറ്റും വലിച്ചുനീട്ടാതെ കേസ് അവസാ നിപ്പിക്കാമെന്നു ഹോംസ് അയാൾക്ക് ഉറപ്പുനൽകി.


അങ്ങനെ അയാൾ തന്റെ കഥ പറഞ്ഞു. “ചെസ്റ്റർ ഫീൽഡിലെ ഒരു സ്കൂൾ മാസ്റ്ററുടെ മകനാണു ഞാൻ. വിദ്യാ ഭ്യാസത്തിനു ശേഷം ഒരു സായാഹ്നപത്രത്തിൽ റിപ്പോർട്ടറായി എനിക്കു ജോലി കിട്ടി. അങ്ങനെ ഇരിക്കെ ഒരു ദിവസം നഗര ത്തിലെ ഭിക്ഷക്കാരെക്കുറിച്ച് ഒരു ലേഖന പരമ്പര തയ്യാറാക്കാൻ

പത്രാധിപർ ആവശ്യപ്പെട്ടു. ശരിക്കും ഒരു ഭിക്ഷക്കാരനായിത്തന്നെ വിവരങ്ങൾ സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു. പഠിക്കുന്ന സമ യത്തു നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്ന ഞാൻ ആ കഴിവു കൾ ഇവിടെയും പ്രായോഗികമാക്കി. ഇപ്പോൾ നിങ്ങൾ കണ്ട രീതി യിൽ മേക്കപ്പ് ചെയ്ത് നഗരത്തിലെ ഒരു തിരക്കേറിയ സ്ഥലത്ത് ഞാൻ ഇരുപ്പുറപ്പിച്ചു. വൈകുന്നേരം വീട്ടിലെത്തി അന്നത്തെ സമ്പാദ്യം എണ്ണി നോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. പ്രതി പ നി യിലെ ഒരാഴ്ചത്തെ ശമ്പളം ഒരു ദിവസം കൊണ്ടുതന്നെ ഞാൻ നേടിയിരുന്നു.


ഞാൻ ലേഖന പരമ്പര തയ്യാറാക്കിക്കൊടുത്തു. ഈ സംഭവം ഞാൻ മറക്കുകയും ചെയ്തു. അങ്ങനെ ഇരിക്കെ ഒരു സുഹ ത്തിനുവേണ്ടി ജാമ്യം നിന്നതിന് എനിക്കൊരു വക്കീൽ നോട്ടീ സുവന്നു. എന്റെ കൈയിലാകട്ടെ ഒരു ചില്ലികാശുപോലുമില്ലായി രുന്നു. അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത്. ഞാൻ വക്കീൽ നോട്ടീസ് അയച്ച ആളോട് രണ്ടാഴ്ച സാവകാശം വാങ്ങി. പത്രത്തിൽ നിന്നു അവധിയുമെടുത്ത് പഴയ ഭിക്ഷക്കാരന്റെ വേഷ ത്തിൽ പട്ടണത്തിലേക്കു ചെന്നു. പത്തു ദിവസം കൊണ്ടുതന്നെ കടംവീട്ടാനാവശ്യമായ തുക എനിക്കു കിട്ടി. ഉടൻ തന്നെ ഞാൻ കടംവീട്ടുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം മനസ്സിനുള്ളിൽ പണവും അഭിമാ


നവും തമ്മിലുള്ള മത്സരമായിരുന്നു. ഒടുവിൽ പണം ജയിച്ചു. ഞാൻ


പ്രതത്തിലെ ജോലി രാജിവെച്ചു. ഭിക്ഷാടനത്തിനിറങ്ങി. ദിവസവും


നല്ലൊരു സംഖ്യ എനിക്കു കിട്ടുകയും ചെയ്തു. സ്വാൻഡം ലെയി


നിലെ ആ ലോഡ്ജിലെ സൂക്ഷിപ്പുകാരനു മാത്രമെ എന്റെ രഹസ്യം


അറിയുകയുള്ളൂ. രാവിലെ ലോഡ്ജിലേക്കു ചെല്ലുന്ന ഞാൻ വേഷം മാറി ഭിക്ഷ ക്കാരനായി അവിടെ നിന്നും ഇറങ്ങും. വൈകുന്നേരം അവിടേക്കു തിരിച്ചുചെന്ന് അന്തസായി വസ്ത്രധാരണം ചെയ്തു വീട്ടിലേക്കു മടങ്ങുകയും ചെയ്യും.


ഈ സൗകര്യം ചെയ്തു തരുന്നതിന് അയാൾക്ക് നല്ലൊരു തുക ഞാൻ കൊടുത്തു വന്നു. അങ്ങനെ നല്ലൊരു സമ്പാദ്യമായ പ്പോൾ ഞാൻ കെന്റിൽ വീടിനടുത്തുനിന്ന് വിവാഹവും കഴിച്ചു. എനിക്കു നഗരത്തിൽ കച്ചവടമാണെന്നാണ് ഭാര്യയും മറ്റുള്ളവരും ധരിച്ചിരിക്കുന്നത്.



കഴിഞ്ഞ തിങ്കളാഴ്ച പതിവു പോലെ ഭിക്ഷാടനം കഴിഞ്ഞ തിരിച്ചെത്തിയ ഞാൻ വേഷം മാറുകയായിരുന്നു. യാദൃശ്ചികമായി പുറത്തേക്കു നോക്കിയപ്പോൾ ഞാൻ എന്റെ ഭാര്യയെ കണ്ടു അപ്പോൾ അത്ഭുതം കൊണ്ട് ഞാൻ നിലവിളിച്ചുപോയി. ലാ റോടു വിവരം പറഞ്ഞശേഷം ഞാൻ വീണ്ടും ഭിക്ഷക്കാരന്റെ വേഷമണിഞ്ഞു. കോട്ടിന്റെ കീശയിൽ കുറെ നാണയതുട്ടുകൾ ഇട്ടശേഷം നദിയിലേക്ക് എറിഞ്ഞു. മറ്റു വസ്ത്രങ്ങൾ മാറ്റാൻ കഴിയുന്നതിനു മുമ്പ് എന്റെ ഭാര്യ പോലീസുമായെത്തി. ഭാര്യ തിരിച്ചറിയാതിരിക്കാൻ തിടുക്കത്തിൽ വിവാഹമോതിരം ഊരി യതുകൊണ്ടാണ് വിരൽ മുറിഞ്ഞത്. ഞാൻ നെവിൽ സെന്റ് ക്ലെയ റാണെന്നു മനസിലാക്കുന്നതിനു പകരം അയാളുടെ കൊലപാ തകി എന്ന നിലയിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ആരും എന്നെ തിരിച്ചറിഞ്ഞില്ലല്ലോ എന്നു ഞാൻ ആശ്വസിച്ചു. ഭാര്യ വിഷമി ക്കാതിരിക്കാൻ വേണ്ടി എന്നെ കാണാൻ വന്ന ലാസ്കറുടെ കൈയിൽ ഞാൻ വിവാഹമോതിരവും ഒരു കുറിപ്പും കൊടുത്ത


“ഇന്നലെയാണ് ആ എഴുത്ത് നിങ്ങളുടെ ഭാര്യക്കു കിട്ടിയത്. ഹോംസ് പറഞ്ഞു.


“അത് എന്തെങ്കിലുമാകട്ടെ. ഞങ്ങൾ ഈ ആൾമാറാട്ടക്കഥ പുറത്തു വിടാതിരിക്കണമെങ്കിൽ ഇനി മേലിൽ ഹബൂൺ ഉണ്ടാ കാൻ പാടില്ല. ഇൻസ്പെക്ടർ ആവശ്യപ്പെട്ടു.


സെന്റ് ക്ലെയർ അതു സമ്മതിച്ചു. ഞങ്ങൾ ബേക്കർ സ്ട്രീറ്റി ലേക്കു മടങ്ങുന്നതിനിടെ ഞാൻ ഹോംസിനോടു ചോദിച്ചു. “താങ്കൾ ഈ നിഗമനത്തിൽ എങ്ങനെയാണ് എത്തി


ച്ചേർന്നത്?” “ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച്. ഒരൗൺസ് പുകയില വലിച്ചു കൊണ്ടാണ്.” ഹോംസ് പറഞ്ഞു.



https://nfoworld.blogspot.com/2021/07/10-sherlock-holmes-stories-malayalam.html


тhąηкѕ

Comments

Popular posts from this blog

6-മഞ്ഞ മുഖം Sherlock Holmes stories Malayalam part 6

14-രത്നങ്ങൾ പതിച്ച കിരീടം Sherlock Holmes stories Malayalam part 14 The Beryl coronet