14-രത്നങ്ങൾ പതിച്ച കിരീടം Sherlock Holmes stories Malayalam part 14 The Beryl coronet

              https://nfoworld.blogspot.com/2021/07/sherlock-holmes-stories-malayalam-part_5.html


            14-രത്നങ്ങൾ പതിച്ച കിരീടം



ജനലിലൂടെ പുറത്തേക്കു നോക്കിനിൽക്കെയാണ് ഞാൻ അയാളെ കണ്ടത്. കണ്ടപാടെ ഞാൻ വിളിച്ചു പറയുകയും


ചെയ്തു. “ഹോംസ്, ഒരു ഭ്രാന്തൻ വരുന്നു.



ഷെർലക് ഹോംസ് എഴുന്നേറ്റു വന്നു. അദ്ദേഹവും പുറ ത്തേക്കു നോക്കി.


“ഇങ്ങോട്ടാണെന്നു തോന്നുന്നു അയാളുടെ വരവ്. തലേന്നു പെയ്ത മഞ്ഞിൽ നനഞ്ഞിരുന്ന റോഡിലൂടെ അതി വേഗം നടന്നു വരികയായിരുന്നു അയാൾ. അമ്പതോടടുത്ത പ്രായ മുള്ള ബലിഷ്ഠകായൻ. ഭയവും പരിഭ്രമവും അയാളിൽ പ്രകടമാ യിരുന്നു. നടക്കുന്നതിനിടയിൽ വല്ലാത്തതരത്തിലുള്ള ചില കളും അയാൾ കാട്ടിയിരുന്നു.


അല്പ നേരത്തിനുള്ളിൽ അയാൾ അണച്ചുകൊണ്ടു മുറിയി ലെത്തി. ആകെ നിരാശനായ പോലെയുളള ഭാവം. എന്തോ പറ യാനയാൾ തുനിഞ്ഞെങ്കിലും വാക്കുകൾ പുറത്തുവന്നില്ല. ആ വിഷ മത്തോടെ അയാൾ സ്വന്തം മുടി പിടിച്ചു വലിച്ചു.


“ഇരിക്കൂ, ശാന്തനാകൂ,' ഹോംസ് അയാളെ പിടിച്ചിരുത്തി.


കുറെ നേരം അയാൾ കണ്ണടച്ചിരുന്നു. പിന്നെ തൂവാല


കൊണ്ടു നെറ്റി തുടച്ചു. അയാൾ പറഞ്ഞു: “എന്റെ പേര് അലക്സാണ്ടർ ഹോൾഡർ. ഹോൾഡർ ആൻഡ് സ്റ്റീവൻസൻ ബാങ്കിന്റെ അധികാരി. ആകെ വിഷമിച്ചിരിക്കുകയാണു ഞാൻ. എന്തു ചെയ്യണമെന്നറിയില്ല. എന്നെ സഹായിക്കണം.


ലണ്ടനിലെ ഏറ്റവും പ്രസിദ്ധമായ ബാങ്കുകളിലൊന്നിന്റെ അധികാരിയാണ് പരവശനായി മുന്നിലിരിക്കുന്നതെന്നു ഞങ്ങൾക്കു വിശ്വസിക്കാനായില്ല.


അയാൾ തന്റെ കഥയുടെ ചുരുളഴിച്ചു. “ഇംഗ്ലണ്ടിലെ പ്രഭുകുടുംബത്തിൽപ്പെട്ട ഒരു മാന്യദേഹം


ഇന്നലെ ബാങ്കിലെത്തിയിരുന്നു. അത്യാവശ്യമായി അദ്ദേഹത്തിന് അമ്പതിനായിരം പവൻ വേണ്ടിയിരുന്നു. അമൂല്യമായ ഒരു രാ ഭരണമായിരുന്നു ഈടായി അദ്ദേഹം തന്നത്. പക്ഷേ ഒരു കാര്യം രത്നങ്ങൾ പതിച്ച ആ ചെറുകിരീടം ബാങ്കിൽ ഈടു നല്കിയ വിവരം പുറത്തറിയരുത്. ഒരാഴ്ചയ്ക്കുളളിൽ പണയവസ്തു തിരികെ എടുത്തു കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.


ഞാൻ പണം നല്കി അദ്ദേഹത്തെ യാത്രയാക്കി. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം എനിക്കു ബോധ്യമായത്. ആരും അറി യാതെ ഞാനെങ്ങനെ ആ അമൂല്യവസ്തു സൂക്ഷിക്കും ഓഫീ സിലെ സേഫിൽ വയ്ക്കാൻ വയ്യ. ഏതെങ്കിലും കൊള്ളക്കാരൻ തുനിഞ്ഞിറങ്ങിയാൽ സംഗതി കുഴപ്പമാകും.


ഒടുവിൽ ആ കിരീടം വീട്ടിൽ കൊണ്ടുപോകാൻ തന്നെ ഞാൻ തീരുമാനിച്ചു. വീട്ടിൽ വേലക്കാരുണ്ടെങ്കിലും അവരെല്ലാം പുറ ത്താണു കിടന്നുറങ്ങുന്നത്. വീട്ടിനുളളിലെ പണികൾ ചെയ്യുന്ന മൂന്നു പരിചാരികമാരുള്ളത് തികച്ചും വിശ്വസ്തരാണ്. മറ്റൊരു | പരിചാരിക വന്നിട്ടു കുറച്ചു നാളുകളേ ആയിട്ടുളളു. ലൂസി പാർ ' എന്നാണവരുടെ പേര്. അല്പം സുന്ദരിയാണു താനെന്ന ഭാവം | അവൾക്കുണ്ട് എന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല.


എന്റെ ഭാര്യ ജീവിച്ചിരിപ്പില്ല. ഒറ്റ മകൻ. ആർതർ ഞാനവനെ | ഇത്തിരി കൂടുതൽ ലാളിച്ചുപോയി. എനിക്കുശേഷം ബിസിന | സിന്റെ ചുമതല അവനെ ഏല്പിക്കണമെന്നുണ്ട് എനിക്ക്. പക്ഷേ നേരേയാകുന്ന ലക്ഷണമില്ല. അവനൊരു ധൂർത്തനാണ്. സർ ജോർജ് ബേൺവെൽ എന്നൊരാളുമായിട്ടാണു ചങ്ങാത്തം. ഈ ബേൺവെൽ ഇടയ്ക്ക് വീട്ടിൽ വരും. അവനെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് മേരിയും അഭിപ്രായപ്പെട്ടത്.


ങാ, മേരിയെക്കുറിച്ചു പറഞ്ഞില്ലല്ലോ. എന്റെ അനന്തരവൾ. അഞ്ചുവർഷം മുമ്പ് എന്റെ സഹോദരൻ മരിച്ചപ്പോൾ മുതൽ അവ ളെന്നോടൊപ്പമാണു താമസം. എന്റെ വീട്ടിലെ വിളക്കാണവൾ. എന്റെ മകൻ ആർതറിന് അവളെ ഇഷ്ടമാണ്. അവർ തമ്മിൽ വിവാഹം കഴിച്ചിരുന്നെങ്കിൽ നന്നായേനെ. പക്ഷേ, അവൾക്ക് അതത് സമ്മതമല്ലെന്നാണു തോന്നുന്നത്.


എന്റെ വീട്ടിലെ അംഗങ്ങളെയെല്ലാം പരിചയപ്പെടുത്തിക്ക ഴിഞ്ഞ സ്ഥിതിക്ക് ഞാൻ ആ സംഭവത്തിലേക്കു കടക്കാം


ബാങ്കിൽ നിന്നു മടങ്ങിയെത്തി, അത്താഴമൊക്കെ കഴിച്ചതി നുശേഷം ഞാൻ ആർതറിനോടും മേരിയോടും ആ അമൂല്യ ആഭ രണത്തെക്കുറിച്ചു പറഞ്ഞു. കാപ്പി തന്നിട്ട് ലൂസി പാർ മുറിയിൽ നിന്നു പോയിക്കഴിഞ്ഞാണ് ഞാനക്കാര്യം പറഞ്ഞത്. പക്ഷേ, വാതി ലടഞ്ഞിരുന്നോ എന്ന കാര്യം നിശ്ചയമില്ല.


ആ ആഭരണം എവിടെയാണു സൂക്ഷിച്ചിരിക്കുന്നതെന്ന് ആർതർ ചോദിച്ചു. എന്റെ മേശയ്ക്കുള്ളിലാണെന്നു ഞാൻ പറഞ്ഞു. ഏതു പഴയ താക്കോലുകൊണ്ടും ആ മേശ തുറക്കാൻ പറ്റുമെന്ന് അവൻ പറഞ്ഞു.


പിന്നീട് ഞാൻ മുറിയിലേക്കു പോന്നു. പിന്നാലെ ആർതറു


മെത്തി. അവനു കുറച്ചു പണം വേണം. ഇരുന്നൂറു പവൻ. ക്ലബ്ബിൽ


കടമാണ്. തരാൻ പറ്റില്ലെന്നു ഞാൻ തീർത്തു പറഞ്ഞു.


ഷെർലക് ഹോംസ് കഥകൾ എങ്കിൽ വേറേ എന്തെങ്കിലും വഴി നോക്കേണ്ടിവരുമെന്നായി



അവൻ പോയതിനു ശേഷം ഞാൻ മേശതുറന്ന് വിലയേറിയ ആ വസ്തു അതിനുള്ളിലുണ്ടെന്ന് ഉറപ്പുവരുത്തി. വീണ്ടും മേ പൂട്ടിയതിനു ശേഷം ഞാൻ വീടിനു ചുറ്റും ഒന്നു നടന്നു. കോണി യിറങ്ങി ഞാൻ താഴേക്കു ചെന്നപ്പോൾ മേരി തനിയേ ഹാളിന്റെ ജനാലയ്ക്കരികിൽ നില്ക്കുന്നു. ഞാൻ അവളുടെ അടുത്തെത്തി അവൾ ജനാല അടച്ചു കുറ്റിയിട്ടു.


“ഇന്നു രാത്രി പുറത്തുപോകാൻ അങ്ങു വേലക്കാരി ലൂസിക്ക് അനുവാദം കൊടുത്തിരുന്നോ?' മേരി ചോദിച്ചു. അവൾ അല്പം അസ്വസ്ഥയായിരുന്നു.


“ഇല്ല. എന്തു ചോദിച്ചത്?”


“അവളിപ്പോൾ പിന്നിലുള്ള വാതിലൂടെ കയറിവന്നു. ആരെയോ കാണാൻ ഗേറ്റിനു സമീപത്തേക്കു പോയതാണ്. അവ ളുടെ പോക്ക് ശരിയല്ല.


മേരി പറഞ്ഞതു ശരിയാണെന്ന് എനിക്കും തോന്നി. രാവിലെ ലൂസിയോട് ഇതേപ്പറ്റി സംസാരിക്കാമെന്നു പറഞ്ഞ് ഞാൻ എന്റെ മുറിയിലേക്കു മടങ്ങി. പിന്നെ, ഉറങ്ങുകയും ചെയ്തു.


വെളുപ്പിന് ഏതാണ്ടു രണ്ടുമണിയായിക്കാണും. എന്തോ ശബ്ദം കേട്ടതുപോലെ തോന്നി ഞാനുണർന്നു. എവിടെയോ ഒരു ജനൽ അടച്ചതുപോലെ. പെട്ടെന്ന്, അടുത്ത മുറിയിൽ നിന്നു കാലൊച്ച കേട്ടു. ഞാൻ ഭയന്നുപോയി.


ചാടിയെണീറ്റു ഞാൻ ഡ്രസിംഗ് റൂമിന്റെ വാതില്ക്കലെത്തി അകത്തേക്കു നോക്കി. മങ്ങിയ വെളിച്ചത്തിൽ അവിടെ എന്റെ മകൻ ആർതർ നില്ക്കുന്നു. അവന്റെ കൈയിൽ ആ പതക്കം ഞാൻ കണ്ടു. അവൻ അതു വളയ്ക്കാനോ തിരിക്കാനോ ശ്രമി ക്കുകയായിരുന്നു. ഒരു ഷർട്ടും ട്രൗസറും മാത്രമായിരുന്നു അവന്റെ വേഷം.


“എടാ ദുഷ്ടാ, അതിൽ തൊടാൻ നിനക്കെങ്ങനെ ധൈര്യം വന്നു?” ഞാൻ അലറി.


അവൻ ഞെട്ടിത്തരിച്ചു. ഞാൻ വേഗം അവന്റെ കൈയിൽനിന്ന് ആ ആഭരണം പിടിച്ചുവാങ്ങി. ഞാനതു പരിശോ ധിച്ചു. മൂന്നു രത്നങ്ങളോടുകൂടിയ ഒരു മൂല അതിൽ നിന്ന് അടർത്തി മാറ്റിയിരുന്നു.


“നീ മോഷ്ടിച്ച് രത്നങ്ങളെവിടെ?” ഞാൻ ദേഷ്യത്തോടെ


ഉറക്കെ ചോദിച്ചു.


അതിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ!" അവൻ പറഞ്ഞു. “നീ ഇതിൽ നിന്നു വീണ്ടും രം ഇളക്കിയെടുക്കാൻ ശ്രമിച്ച പ്പോഴാണു ഞാൻ പിടികൂടിയത്. പെരുങ്കള്ളൻ ഞാൻ പോലീ സിനെ വിളിക്കുകതന്നെ ചെയ്യും.


“എനിക്കൊന്നുമറിയില്ല. വിചിത്രമായ ഒരു ഭാവത്തോടെ


അവൻ പറഞ്ഞു.


അപ്പോഴേക്കും വീട്ടിലെല്ലാവരും ഉണർന്നു. ആദ്യമെത്തിയതു മേരിയായിരുന്നു. ആ രംഗം കണ്ട് അവൾ പൊട്ടിക്കരഞ്ഞു. അടു ആക്ഷണം ബോധം നശിച്ച് അവൾ നിലത്തുവീണു.


ഞാൻ പോലീസിനെ വിളിച്ചുവരുത്തി. തന്നെ ഉടനെ അറസ്റ്റ് ചെയ്യിക്കരുതെന്നും കുറഞ്ഞത് ഒരഞ്ചുമിനിറ്റു നേരത്തേക്കു മാറി നില്ക്കാൻ അനുവദിക്കണമെന്നും ആർതർ അപേക്ഷിച്ചു. ഞാനതു ചെവിക്കൊണ്ടില്ല.


പോലീസെത്തി അവർ ആർതറിനെ ചോദ്യം ചെയ്തു. അവൻ ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ല. “ആ രത്നങ്ങൾ എവിടെ? ദയവു ചെയ്തു നിങ്ങൾ അതു കണ്ടുപിടിച്ചു തരണം. നിങ്ങൾക്ക് ആയിരം പവൻ സമ്മാനം ഞാൻ നല്കാം. കഷ്ടം, ഒരൊറ്റ രാത്രി കൊണ്ട് എന്റെ നിലയും വിലയും എല്ലാം പോയി!


ഹോൾഡർ എന്ന ആ മാന്യൻ തലയ്ക്കു കൈ താങ്ങിയി


മൂന്നു പൊട്ടിക്കരഞ്ഞു.


ഹോംസ് അല്പനേരം ഒന്നും മിണ്ടിയില്ല.


“നിങ്ങളുടെ മകനാണ് മോഷ്ടിച്ചതെന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടോ?' ഒടുവിൽ ഹോംസ് ചോദിച്ചു. “പിന്നല്ലാതെ തൊണ്ടിയോടെയല്ലേ ഞാൻ പിടിച്ചത്?


“വീട്ടിൽ സാധാരണ മറ്റാരൊക്കെ വരാറുണ്ട്? “ആർതറുടെ കൂട്ടുകാരൻ ജോർജ് ബേൺവെൽ ഇടയ്ക്കു


വരും. അതല്ലാതെ വേറാരും വരാറില്ല.


“ഈ സംഭവം മേരിയെ വല്ലാതെ ഉലച്ചുവെന്നു തോന്നു


നല്ലോ” ഹോംസ് പറഞ്ഞു. “ശരിയാണ്. പാവമാണവൾ. ഇത്രയൊന്നും സഹിക്കാനുള്ള കരുത്തില്ല.


ഒടുവിൽ ഹോൾഡർ പോകാനായി എഴുന്നേറ്റു. തന്റെ വീട്ടിൽ പോലീസുകാർ ഇപ്പോഴും, നഷ്ടപ്പെട്ട രത്നങ്ങൾക്കുവേണ്ടി തെര ച്ചിൽ നടത്തുകയാണെന്ന് അയാൾ പറഞ്ഞു.


“മിസ്റ്റർ ഹോൾഡർ, ഞങ്ങളും അങ്ങയോടൊപ്പം വരാം, ഹോംസ് പറഞ്ഞു. ബാങ്കറുടെ മകൻ തന്നെയാണു മോഷ്ടിച്ചതന്നെ കാര്യത്തിൽ


എനിക്കു സംശയമില്ലായിരുന്നു. പക്ഷേ, അവനെന്തു കൊണ്ടാണ് വാ തുറന്നു മിണ്ടാത്തത്? ഹോംസിന്റെ മുഖഭാവം ഞാൻ ശ്രദ്ധിച്ചു. എന്തോ തൃപ്തിയില്ലാത്ത മട്ടാണു കണ്ടത്. യാത്രയ്ക്കിടയിൽ അദ്ദേഹം ഒരു വിശദീകരണവും നല്കിയില്ല.


വലിയ വീടായിരുന്നു ഫെയർബാങ്ക്. രണ്ടു വമ്പൻ ഗേറ്റുകൾ, അതിനപ്പുറം വീതിയേറിയ പുൽത്തകിടി. വലതു ഭാഗത്തായി കുറ്റി ക്കാടുകൾ. അതിലൂടെ ചെറിയൊരു വഴി അടുക്കളഭാഗത്തേക്കു കാണാം. ഇടതുഭാഗത്തുകൂടി ചെറിയൊരു വഴി കുതിരലായത്തി ലേക്കു പോകുന്നു.


ഞങ്ങളെ പ്രധാന പാതയിൽ നിർത്തിയിട്ട് ഹോംസ് ആ വീടിന് ഒരു വട്ടം ചുറ്റിനടന്നു. അല്പനിമിഷങ്ങൾ കാത്തുനിന്ന തിനുശേഷം ഞങ്ങൾ ഇരുവരും വീടിനുള്ളിലേക്കുകയറി. ഹോംസ് വരുന്നതുവരെ ഞങ്ങൾ വീടിനുള്ളിൽ തീ കാഞ്ഞിരുന്നു. അപ്പോൾ വാതിൽ തുറന്ന് ഒരു യുവതി കടന്നു വന്നു.


കരഞ്ഞു കലങ്ങിയ കണ്ണുകളും വിളർത്ത മുഖവും അവളുടെ


അഗാധ ദുഃഖത്തെ വിളിച്ചറിയിച്ചു.


അവൾ എന്നെ ശ്രദ്ധിക്കാതെ ബാങ്കറുടെ സമീപമെത്തി അവൾ ചോദിച്ചു:


“ആർതറെ അവർ വിട്ടയക്കില്ലേ?”


“ഇല്ല. പോലീസിന്റെ അന്വേഷണം പൂർത്തിയാകട്ടെ. ഹോൾഡർ പറഞ്ഞു.


“ആർതർ ഒരു തെറ്റും ചെയ്തിട്ടില്ല. ആ കീരീടം കാണാൻ വേണ്ടി അയാൾ എടുത്തു നോക്കിയതാവില്ലേ?” അവൾ വീണ്ടും പറഞ്ഞു.


“അവൻ നിരപരാധിയാണെങ്കിൽ അക്കാര്യം പോലീസിനോടു


പറയരുതോ?”


അപ്പോഴേക്കും ഹോംസ് കടന്നുവന്നു. ഷൂസിൽ പറ്റിയിരുന്ന മഞ്ഞു പാളികൾ അദ്ദേഹം തുടച്ചുമാറ്റി.



അതിനുശേഷം ഹോംസ് ആ യുവതിയോടു സംസാരിച്ചു. “മിസ് മേരി ഹോൾഡർ, നിങ്ങളിന്നലെ ജനാലകളും കതകും ശരിയായി അടച്ചില്ലേ?”


“ഉവ്വ്.


“ഇന്നു രാവിലെയും അവ അടഞ്ഞു കിടന്നിരുന്നോ?”


“നിങ്ങൾക്കൊരു വേലക്കാരിയുണ്ടല്ലോ. അവൾ പിന്നിലുള്ള വാതിൽ വഴി അകത്തേക്കു വന്നത് നിങ്ങൾ കണ്ടു എന്നല്ലേ ഹോൾഡറോടു പറഞ്ഞത്? “അതെ. വാതിൽ അടച്ചോ എന്നു നോക്കാൻ പോയപ്പോൾ


ഞാൻ അവൾ വരുന്നതു കണ്ടു. ഇരുട്ടിൽ ഞാനാ മനുഷ്യനെയും


കണ്ടു. “അതാരായിരുന്നു?”


“ഫ്രാൻസിസ് പാർ എന്നൊരാൾ. ഞങ്ങൾക്കു പച്ച ക്കറി കൊണ്ടു വരുന്നത് അയാളാണ്. “അയാൾ വാതിലിനു സമീപത്തുനിന്ന് അല്പം അകന്നാണു


നിന്നത് അല്ലേ?” “അതെ. 35


“അയാളുടെ ഒരു കാൽ മരം കൊണ്ടു വച്ചു പിടിപ്പിച്ച താണോ?” മേരി ഒന്നു ഭയന്നതുപോലെ തോന്നി. അതു ശരിയാണെന്ന


വൾ പറഞ്ഞു.


തുടർന്ന് ഹോംസ് മുകളിലത്തെ മുറികൾ പരിശോധിച്ചു. ഹോൾഡറുടെ മുറിയലെത്തി ഞങ്ങൾ ആ രത്നകിരീടം പരിശോ ധിച്ചു. മുപ്പത്താറു രത്നങ്ങൾ പതിച്ച അമൂല്യ വസ്തു. ആ കിരീ ടത്തിന്റെ ഒരു ഭാഗം ഉള്ളിലേക്കു ചളുങ്ങി വളഞ്ഞാണിരിക്കുന്നത്. ഹോംസ് വീണ്ടും ആ വീടിനു പുറത്തിറങ്ങി അന്വേഷണം


തുടർന്നു. മടങ്ങിവന്നപ്പോൾ അദ്ദേഹത്തിന്റെ ഷൂസിൽ മഞ്ഞ് കട്ട


യായി പറ്റിപ്പിടിച്ചിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് ഹോംസ് മടങ്ങി വന്നു. “ശരി, ഇനി ഞങ്ങൾ മടങ്ങട്ടെ,” അദ്ദേഹം പറഞ്ഞു.


“നഷ്ടപ്പെട്ട രത്നങ്ങൾ എവിടെ?” ഹോൾഡർ അക്ഷമനായി


ചോദിച്ചു.


“അത് ഇപ്പോൾ പറയാനാവില്ല.

ഹോൾഡർ തീർത്തും നിരാശനായി. അയാൾ കൈകൾ കൂട്ടി ഞെരിച്ചു.


“നാളെ രാവിലെ ഒമ്പതിനും പത്തിനുമിടയ്ക്ക് നിങ്ങൾ ഓഫീസിൽ വന്നാൽ കുറച്ചു കാര്യങ്ങൾ വ്യക്തമാക്കാം.” ഹോംസ് പറഞ്ഞു. “രത്നങ്ങൾ തിരിച്ചുതന്നാൽ ഞാൻ ആവശ്യപ്പെടുന്ന തുക എനിക്കു നിങ്ങൾ തരുമോ?” “രത്നങ്ങൾ കിട്ടിയാൽ എന്റെ മുഴുവൻ സ്വത്തും ഞാൻ എന്റെ


നിങ്ങൾക്കു തരാം.


“വളരെ നല്ലത്. എങ്കിൽ നാളെ രാവിലെ കാണാം.” ഹോംസ്


പറഞ്ഞു. ഞങ്ങൾ ബേക്കർ സ്ട്രീറ്റിലേക്കു മടങ്ങി. തിരിച്ചുള്ള യാത്ര യിലും ഹോംസ് അധികമൊന്നും സംസാരിച്ചില്ല.


വീട്ടിൽ മടങ്ങിയെത്തിയതിനു ശേഷം ഹോംസ് തന്റെ കുപ്പാ യങ്ങൾ ഊരി മാറ്റി ഒരു നാടോടിയുടെ വേഷം ധരിച്ചു.


നിറം മങ്ങിയ പഴയകോട്ടും പൊളിഞ്ഞ ബൂട്സും ധരിച്ച് ഒരു മഫ്ളർ കഴുത്തിൽ ചുറ്റി അദ്ദേഹം പുറത്തേക്കുപോയി. പിന്നെ കുറെ നേരം കഴിഞ്ഞാണു മടങ്ങി വന്നത്.


ഹോംസിന്റെ മുഖത്ത് ഉത്സാഹം പ്രകടമായിരുന്നു. കൈയിൽ തൂക്കിപ്പിടിച്ചിരുന്ന പഴയൊരു ഷൂസ് അദ്ദേഹം ഒരു മൂലയിലിട്ടു.


ഒരു കപ്പു ചായ കുടിച്ചതിനുശേഷം ഹോംസ് ആ പഴകിയ


കുപ്പായങ്ങൾ മാറ്റി വീണ്ടും മാന്യമായ വേഷം ധരിച്ചു. “ഇനി മറ്റൊരു യാത്ര കൂടിയുണ്ട്. ചിലപ്പോൾ മടങ്ങിയെ ത്താൻ വൈകും. ഹോംസ് പറഞ്ഞു. അദ്ദേഹം വീണ്ടും പുറ ത്തേക്കിറങ്ങി.


പിറ്റേന്നു കാലത്താണ് പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടത്. കൈയിൽ ഒരു കപ്പു കാപ്പിയുമായി പത്രത്തിലൂടെ കണ്ണോടിക്കു കയായിരുന്നു അദ്ദേഹം.


അപ്പോഴേക്കും ബാങ്കർ സ്ഥലത്തെത്തി. അയാളുടെ മുഖ


ഭാവം തികച്ചും ദയനീയമായിരുന്നു. കസേരയിൽ അയാൾ തളർന്നിരുന്നു.


“ഞാനാകെ തകർന്നിരിക്കുന്നു ഹോംസ്. ഇപ്പോൾ ഞാൻ ഏകനായി. എനിക്കാരുമില്ല എന്റെ മരുമകൾ മേരിയും എന്നെ ഉപേക്ഷിച്ചുപോയി.



“ഉപേക്ഷിച്ചു പോയെന്നോ?




“അതെ. രാവിലെ മുറിയിൽ അവളില്ല. മേശപ്പുറത്ത് ഈ കുറിച്ചു കിടന്നിരുന്നു. ബാങ്കർ ഒരു കടലാസ് പുറത്തെടുത്തു. പ്രിയപ്പെട്ട അമ്മാവന് -ഞാൻ കാരണമാണ് അമ്മാവന് ഈ ദുഃഖമുണ്ടായത് എന്നെ


നിക്കു തോന്നുന്നു. അമ്മാവന്റെ ആഗ്രഹം പോലെ ഞാൻ ആർത റിനെ വിവാഹം കഴിച്ചു കഴിഞ്ഞുകൂടിയിരുന്നെങ്കിൽ ഇങ്ങനെ യൊന്നും സംഭവിക്കില്ലായിരുന്നു. ഇനി സന്തോഷത്തോടെ ഇവിടെ കഴിയാൻ എനിക്കാവില്ല. ഞാൻ പോകുന്നു. എന്റെ ഭാവിയെ കുറി ച്ചോർത്തു വിഷമിക്കേണ്ട. എന്നെ അന്വേഷിക്കാനും വരരുതേ... ജീവിതത്തിലും മരണത്തിലും അങ്ങയെ സ്നേഹിക്കുന്ന


മേരി ഹോംസ് കുറിച്ചു വായിച്ചതിനു ശേഷം പറഞ്ഞു:


“നിങ്ങളുടെ ഓരോ ശല്യവും അവസാനിക്കുകയാണെന്നു തോന്നുന്നു. അതു നില്ക്കട്ടെ, നിങ്ങളുടെ ചെക്കുബുക്ക് കൈയി ഇതാ പേന. നാലായിരം പവന് ഒരു ചെക്കെഴുതി തരൂ.


ബാങ്കർ ഒരു നിമിഷം അമ്പരന്നു. പിന്നീടയാൾ, കൃതിയിൽ ചെക്കെഴുതി ഒപ്പിട്ടു. ഹോംസ് തന്റെ മേശയ്ക്കുള്ളിൽനിന്ന് ത്രികോണാകൃതിയി ലുള്ള ഒരു കഷണം സ്വർണത്തകിട് പുറത്തെടുത്തു. അതിൽ മൂന്നു രത്നങ്ങൾ പതിച്ചിരുന്നു.


“ഹാവൂ, ഞാൻ രക്ഷപ്പെട്ടു, ഹോൾഡർ ആവേശത്തോടെ


അതു കെയിൽ വാങ്ങി. അയാൾ ആ സ്വർണത്തകിട് മാറോടു


ചേർത്തു. “ഇനി മറ്റൊരു കണക്കുകൂടി തീർക്കാനുണ്ട്, ഹോംസ്


പറഞ്ഞു.


“പറയൂ, എത്ര പണം വേണം?” ബാങ്കർ വീണ്ടും പേന കൈയി


ലെടുത്തു.


“പണമല്ല വേണ്ടത്. നിങ്ങൾ മകനോടു ക്ഷമ ചോദിക്കണം. അവനല്ല രത്നങ്ങൾ മോഷ്ടിച്ചത്. ഞാൻ അവനുമായി ഇക്കാര്യം സംസാരിച്ചു കഴിഞ്ഞു. “പറയൂ ഹോംസ്, എന്താണു നടന്നത്?


“ആദ്യമായി നിങ്ങൾക്കിത്തിരി വിഷമമുണ്ടാക്കുന്ന കാര്യം പറയാം. നിങ്ങളുടെ അനന്തിരവൾ മേരി ഒളിച്ചോടിയത് ജോർജ് ബേൺ വെല്ലുമൊത്താണ്.


“എന്റെ മേരിയോ?'


“അതെ നിങ്ങളുടെ കുടുംബത്തിലേക്ക് ബേൺ വെൽ കട ന്നുവന്നതോടെ ദുരന്തം തുടങ്ങി. ക്രൂരനാണയാൾ. ചൂതുകളിയിൽ സർവ്വതും തുലച്ചു നടപ്പാണവൻ. നിങ്ങളുടെ അനന്തിരവൾ അവന്റെ വലയിൽ വീണു. മിക്കവാറും സായാഹ്നങ്ങളിൽ അവർ കണ്ടുമുട്ടിയിരുന്നു.


“ആ രാത്രിയിൽ നിങ്ങളുടെ വീട്ടിൽ ഉണ്ടായതു ഞാൻ വിവ രിക്കാം. മേരി, കുതിരലായത്തിന്റെ ഭാഗത്തേക്കുള്ള ജനലരികിൽ നിന്നതു ബേൺവെല്ലിനെക്കണ്ടു സംസാരിക്കാനായിരുന്നു. പുറത്ത്, മഞ്ഞിൽ അവന്റെ കാല്പാടുകൾ പതിഞ്ഞു കിടന്നിരുന്നു. കിരീടത്തിന്റെ കാര്യം ബേൺവെൽ അറിഞ്ഞു. അവനതു മോഷ്ടി ഞാൻ പ്ലാനിട്ടു. അപ്പോഴാണ് നിങ്ങൾ താഴേക്കിറങ്ങിവരുന്നതു കണ്ട് അവൾ ജനൽ പെട്ടെന്ന് അടച്ചത്. എന്നിട്ടവൾ വേലക്കാരി യെപ്പറ്റി കുറ്റം പറഞ്ഞു. മരക്കാലു പിടിപ്പിച്ച് പച്ചക്കറിക്കച്ചവട ക്കാരനുമായി വേലക്കാരിക്ക് ഇത്തിരി ലോഹ്യമുണ്ടായിരുന്നു എന്നതും സത്യം തന്നെ.


“നിങ്ങളുടെ മകൻ അന്നു നിങ്ങളുമായി വഴക്കടിച്ചു. രാത്രി കിടന്നിട്ട് അവനുറക്കം വന്നില്ല. അപ്പോഴാണ് അപ്പുറത്തുകൂടി ആരോ നടക്കുന്ന ശബ്ദം അവൻ കേട്ടത്. അവൻ മെല്ലെ എഴു ന്നേറ്റു.


മേരി മുറിയിൽ നിന്ന് ആഭരണവും കൈക്കലാക്കി പുറ ത്തേക്കു വരുന്നത് ആർതർ കണ്ടു. അവളതു ജനലിലൂടെ പുറ ത്തേക്ക് നല്കി. ആർക്കാണു കൊടുത്തതെന്ന് അവനു മനസിലാ യില്ല. മേരി ആ ക്ഷണം തന്നെ തിരികെപ്പോവുകയും ചെയ്തു. ആർതർ പുറത്തേക്ക് ഓടി. അവിടെവച്ച് അവൻ ജോൺ ബേൺ വെല്ലുമായി ഏറ്റുമുട്ടി. മൽപ്പിടുത്തത്തിൽ കിരീടത്തിന്റെ ഒരു മൂല വളഞ്ഞെങ്കിലും ആർതർ അതു തിരിച്ചുവാങ്ങുകതന്നെ ചെയതു. ബേൺ വെല്ലിന്റെ കണ്ണിനു താഴെ മുറിവേറ്റു.


ആർതർ തിരിച്ചു മുറിയിലെത്തി. കിരീടത്തിന്റെ വളഞ്ഞഭാഗം നേരെയാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നിങ്ങൾ അവനെ കണ്ടത്. അവൻ ഒരു വിശദീകരണവും നല്കിയില്ല. കാരണം ആർതർ മേരിയെ വളരെയേറെ സ്നേഹിക്കുന്നു. ഹോൾഡർ അറിയാതെ നിലവിളിച്ചു പോയി. തന്റെ മകനെ


തെറ്റിദ്ധരിച്ചതിൽ ആ വൃദ്ധനു ദുഃഖം തോന്നി. ഒരഞ്ചുമിനിറ്റു

സമയം നല്കണമെന്ന് ആർതർ അപേക്ഷിച്ചത്. മൽപ്പിടിത്തം നടന്ന സ്ഥലത്തുപോയി നഷ്ടപ്പെട്ട രത്നങ്ങൾക്കുവേണ്ടി തെര യാനായിരുന്നു എന്നയാൾക്കു മനസ്സിലായി. കിരീടം കണ്ടമാത യിൽ മേരി ബോധം കെട്ടുവീണതിന്റെ രഹസ്യവും വെളിവായി.


ഹോംസ് തുടർന്നു: “വീടിനു ചുറ്റും ഞാൻ പരിശോധിച്ചു. കുതിരലായത്തിലേക്കുള്ള വഴിയിൽ മൽപ്പിടുത്തം നടന്നതിന്റെ അടയാളങ്ങൾ കണ്ടു. ബൂട്സിട്ട് കാലുകളും നഗ്നപാദങ്ങളും അവിടെ പതിഞ്ഞിരുന്നു. ആർതർ ചെരിപ്പുപോലും ധരിക്കാതെ യായിരുന്നല്ലോ പുറത്തേക്കു ചാടിയത്. പക്ഷേ, അവൻ ഒരു വിവ രവും വെളിവാക്കിയില്ല. അത് ആരെയോ രക്ഷിക്കാനായിരുന്നു എന്നത് വ്യക്തം.


ഞാൻ ജോർജ് ബേൺ വെല്ലിനെക്കുറിച്ച് അന്വേഷിച്ചു. അവന്റെ പൂർവചരിത്രം മനസിലായി. ഞാൻ ഒരു നാടോടിയുടെ വേഷത്തിൽ ബേൺ വെല്ലിന്റെ വീട്ടിലെത്തി. തലേരാത്രിയിൽ ബേൺ വെല്ലിന്റെ കണ്ണിനു സമീപം മുറിവു പറ്റിയ കാര്യം അയാ ളുടെ വേലക്കാരനിൽ നിന്നാണു ഞാൻ മനസ്സിലാക്കിയത്. ഞാൻ ബേൺവെല്ലിന്റെ പഴയൊരു ഷൂസ് സംഘടിപ്പിച്ചു. മഞ്ഞിലെ കാല്പാടുകൾ കൃത്യമായി അതിനു യോജിച്ചതായിരുന്നു.


അതിനുശേഷം ഞാൻ ബേൺ വെല്ലിനെ കണ്ടു. ചെറിയൊരു അടിപിടിയുണ്ടായി. തോക്കു കൊണ്ട് അവന്റെ തലയ്ക്ക് ഒന്നു കൊടുക്കേണ്ടി വന്നു. അവൻ ആ രത്നങ്ങൾ വിറ്റിരുന്നു. ആ സ്ഥലത്തു ചെന്ന് മൂവായിരം പൗണ്ട് മുടക്കി ഞാൻ രത്നങ്ങൾ തിരികെ വാങ്ങി. അപവാദമുണ്ടാകാതിരിക്കാനായി പോലീസിൽ കാര്യങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.


ഹോൾഡർ എഴുന്നേറ്റു നിന്നു അയാൾ ഹോംസിനു നന്ദി പറഞ്ഞു. സ്വന്തം മകനോടു മാപ്പിരക്കാൻ അയാൾ നിശ്ചയിച്ചു. മേരിയെപ്പറ്റിയുള്ള ദുഃഖചിന്ത അപ്പോഴും ഹോൾഡറുടെ മന സ്സിൽ നിന്നു വിട്ടു പോയില്ല. പെരുങ്കള്ളനെ വിശ്വസിച്ച് ഒളിച്ചോടിയ മേരിയുടെ ഭാവി എങ്ങനെയാകുമോ എന്തോ?


тhąηкѕ

Comments

Popular posts from this blog

6-മഞ്ഞ മുഖം Sherlock Holmes stories Malayalam part 6