https://nfoworld.blogspot.com/2021/07/sherlock-holmes-stories-malayalam-part_5.html 14- രത്നങ്ങൾ പതിച്ച കിരീടം ജനലിലൂടെ പുറത്തേക്കു നോക്കിനിൽക്കെയാണ് ഞാൻ അയാളെ കണ്ടത്. കണ്ടപാടെ ഞാൻ വിളിച്ചു പറയുകയും ചെയ്തു. “ഹോംസ്, ഒരു ഭ്രാന്തൻ വരുന്നു. ഷെർലക് ഹോംസ് എഴുന്നേറ്റു വന്നു. അദ്ദേഹവും പുറ ത്തേക്കു നോക്കി. “ഇങ്ങോട്ടാണെന്നു തോന്നുന്നു അയാളുടെ വരവ്. തലേന്നു പെയ്ത മഞ്ഞിൽ നനഞ്ഞിരുന്ന റോഡിലൂടെ അതി വേഗം നടന്നു വരികയായിരുന്നു അയാൾ. അമ്പതോടടുത്ത പ്രായ മുള്ള ബലിഷ്ഠകായൻ. ഭയവും പരിഭ്രമവും അയാളിൽ പ്രകടമാ യിരുന്നു. നടക്കുന്നതിനിടയിൽ വല്ലാത്തതരത്തിലുള്ള ചില കളും അയാൾ കാട്ടിയിരുന്നു. അല്പ നേരത്തിനുള്ളിൽ അയാൾ അണച്ചുകൊണ്ടു മുറിയി ലെത്തി. ആകെ നിരാശനായ പോലെയുളള ഭാവം. എന്തോ പറ യാനയാൾ തുനിഞ്ഞെങ്കിലും വാക്കുകൾ പുറത്തുവന്നില്ല. ആ വിഷ മത്തോടെ അയാൾ സ്വന്തം മുടി പിടിച്ചു വലിച്ചു. “ഇരിക്കൂ, ശാന്തനാകൂ,' ഹോംസ് അയാളെ പിടിച്ചിരുത്തി. കുറെ നേരം അയാൾ കണ്ണടച്ചിരുന്നു. പിന്നെ തൂവാല കൊണ്ടു നെറ്റി തുടച്ചു. അയാൾ പറഞ്ഞു: “എന്റെ പേര...
Comments
Post a Comment