6-മഞ്ഞ മുഖം Sherlock Holmes stories Malayalam part 6
https://nfoworld.blogspot.com/2021/07/sherlock-holmes-stories-malayalam-part5.html
6- മഞ്ഞ മുഖം
ഹോംസും വാട്സണും നടക്കാനിറങ്ങി തിരിച്ചെത്തിയപ്പോൾ ഹോംസിനെ തിരക്കി ഒരാൾ വന്നതായിതാഴെയുള്ള പയ്യൻ പറഞ്ഞു. അരമണിക്കൂർ കാത്തിരുന്ന ശേഷമാണ് അയാൾ തിരിച്ചു പോയത്. ഒരുകക്ഷി നഷ്ടപ്പെട്ടതിൽ ഹോംസിന് വിഷമമായി.
അവർ കോണിപ്പടി കയറി മുകളിലെത്തി. ഹോംസിനെ തിരക്കി വന്നയാൾ അയാളുടെ പൈപ്പ് മറന്നുവച്ചിട്ടാണ് പോയത്.
ഹോംസ് ആ പൈപ്പ് പരിശോധിച്ചശേഷം .തന്നെ കാണാൻ വന്ന വ്യക്തി വളരെ അസ്വസ്ഥനായിരുന്നുഎന്നും
അയാൾ ഇടങ്കയ്യൻ ആയിരുന്നു എന്നും പറഞ്ഞു .
“അയാളുടെ മാനസികനില എങ്ങനെ പറയാനാകും?”
വാട്സൺ ചോദിച്ചു
“പൈപ്പ് പിടിക്കുന്നതിന് രീതിയും കടിച്ചു പിടിക്കുന്നതും നോക്കിയാൽ അയാളൊരു ഇടംകൈയ്യൻആവാനാണ് സാധ്യത
ഈ പൈപ്പ് രണ്ടുതവണ നേരെ ആക്കിയിട്ടുണ്ട്
ഇതിൽ വെള്ളി കിട്ടിയതിനു തന്നെ പൈപ്പി ന്നേക്കാൾ കൂടുതൽ ചെലവാക്കിയിട്ടുണ്ട്.
ഇത്രേം വിലമതിക്കുന്ന പൈപ്പ് ഇവിടെ മറന്നു വെച്ചു പോകണമെങ്കിൽ കണ്ട് വിചിത്രമായ മനസ്സിൽവളരെയധികം വിഷമമുണ്ട്.
ആ കോണിപ്പടിയുടെ കേറിവരുന്നതായി ആളാണെന്ന് തോന്നുന്നു..”
അപ്പോൾ തന്നെ വാതിൽ തുറന്ന് 30 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ കയറി വന്നു.
വാതിലിൽ മുട്ടാതെ കയറി വന്നതിൽ ക്ഷമ ചോദിച്ചു. ഖ്റാൻ മന്രോ എന്നായിരുന്നു അയാളുടെ പേര് . കുറച്ചുകാലമായി തന്റെ ഭാര്യയിൽ കണ്ട വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് ആയിരുന്നു അയാൾ
പറഞ്ഞു തുടങ്ങിയത്..
സ്വന്തം കുടുംബകാര്യം മറ്റുള്ളവരുമായി സംസാരിക്കുന്നതിൽ അയാൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു.
“കാര്യമെന്തെന്നുവെച്ചാൽ തുറന്നു പറഞ്ഞു കൊള്ളൂ.” ഹോംസ് പറഞ്ഞു. അയാൾ പറയാനാരംഭിച്ചു.
“എന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നു വർഷമായി. ഈ കാല മത്രയും മാതൃകാ ദമ്പതികളായി തന്നെയാണു ഞങ്ങൾ കഴിഞ്ഞത് എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഞാനറിയാത്ത എന്തോ ഒന്നു അവൾക്ക് സംഭവിച്ചിരിക്കുന്നു. എഫി - അതാണ് എന്റെ ഭാര്യ യുടെ പേര്. ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്ന കാര്യത്തിൽ എനിക്കു സംശയമൊന്നുമില്ല. എന്നാൽ ഞങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിച്ചു കൊണ്ടു കടന്നു കൂടിയിട്ടുള്ള ഈ രഹസ്യം എന്താണെന്നു മനസിലാക്കാതെ ഞങ്ങളുടെ ജീവിതം ഒരിക്കലും പഴയതു പോലെയാകില്ല.
ആദ്യം ഞാൻ എഫിയെക്കുറിച്ചു പറയാം. മിസ്സിസ് ഹെബ്രോൺ എന്നായിരുന്നു അപ്പോൾ അവളുടെ പേര്. വെറും 25 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവൾ വിധവയായിരുന്നു. ഇംഗ്ലീഷുകാരിയായ അവൾ ചെറുപ്പത്തിലേ അമേരിക്കയിലെത്തി അവിടെ വെച്ചു ഒരഭിഭാഷകനെ വിവാഹം കഴിച്ചു. അവർക്കു ഒരു കുഞ്ഞും ജനിച്ചു. അക്കാലത്തു പടർന്നുപിടിച്ച് മഞ്ഞപ്പിത്തം ബാധിച്ച് അവളുടെ ഭർത്താവും കുഞ്ഞും മരിച്ചു. ഇതോടെ അമേ രിക്കയിലെ ജീവിതം മടുത്ത് അവൾ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. തന്റെ അമ്മായിയോടൊപ്പം താമസമാക്കി. അവളുടെ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ഞാൻ കണ്ടിട്ടുണ്ട്. അയാൾ ഒരു കമ്പനി യിൽ അവളുടെ പേരിൽ നല്ലൊരു സംഖ്യ നിക്ഷേപിച്ചിരുന്നു. അവൾ ഇംഗ്ലണ്ടിലെത്തി. ആറുമാസത്തിനകം തന്നെ ഞങ്ങൾ
കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്തു. നല്ല രീതിയിൽ നടന്നുവരുന്ന ഒരു ബിസിനസ് എനിക്കുണ്ട്. അതിൽനിന്നു കിട്ടുന്ന ആദായം കൊണ്ടുതന്നെ ഞങ്ങൾക്ക് സുഖ മായി ജീവിക്കാം. വിവാഹം കഴിഞ്ഞയുടൻ ഭാര്യ അവളുടെ
സ്വത്തു മുഴുവൻ എന്റെ പേർക്ക് എഴുതി തന്നു. എനിക്ക് അതു ഇഷ്ടമായിരുന്നില്ലെങ്കിലും അവളുടെ നിർബ ന്ധത്തിനു വഴങ്ങേണ്ടി വന്നു. ഞങ്ങൾ നോർബറിയിൽ ഒരു.
ബംഗ്ലാവു വാടകയ്ക്കെടുത്തു. ഗ്രാമത്തിന്റെ അന്തരീക്ഷമുള്ളതും എന്നാൽ പട്ടണത്തിനടുത്തുള്ളതും ആയിരുന്നു ഞങ്ങളുടെ വീട് ഞങ്ങളുടെ വീടിനു മുന്നിൽ വയലുകളാണ്. വയലിനക്കരെ ളുടെ വസതിക്കഭിമുഖമായി മറ്റൊരു വീടുണ്ട്. പിന്നെ കുറച്ചു വിട്ടു മാറി ഒന്നു രണ്ടു വീടുകളും ഒരു സത്രവും, ഇത്രമാത്രം.
അങ്ങനെയിരിക്കേ ഏകദേശം ഒരു മാസം മുമ്പ് ഭാര എന്നോടു നൂറു പൗണ്ട് ആവശ്യപ്പെട്ടു. അത്രയും വലിയ തുക അവൾ അതുവരെ ചോദിച്ചിട്ടില്ല. എന്തിനാണെന്നു ചോദി ച്ചപ്പോൾ പിന്നെ പറയാമെന്നു പറയുകയും ചെയ്തു. അങ്ങനെ ആദ്യമായി ഞങ്ങളുടെ ജീവിതത്തിൽ ഒരു രഹസ്യമുണ്ടായി പിന്നീടു നടന്ന സംഭവങ്ങളുമായി ഇതിനു ബന്ധമുണ്ടോ എന്ന് എനിക്കറിയല്ല.
ഞങ്ങളുടെ വീടിനഭിമുഖമായി വയലിനപ്പുറത്ത് ഒരു വീടു ണ്ടെന്നു പറഞ്ഞുവല്ലോ. അങ്ങോട്ടു പോകണമെങ്കിൽ റോഡു വഴി ചെന്നു ഒരു ഇടവഴിയിലൂടെ പോകണം. ആ ഭാഗത്ത് ഒരു ഉദ്യാന വുമുണ്ട്. നടക്കാൻ പോകുമ്പോൾ ഞാൻ ആ വഴിയാണ് പോകാറ്. മേൽപറഞ്ഞ കെട്ടിടം പഴയ മാതൃകയിലുള്ള ഒന്നാണ്. അതു കഴിഞ്ഞ എട്ടുമാസമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. പല പ്പോഴും ആ വഴി പോകുമ്പോൾ അതിനു മുമ്പിൽ നിന്നു ഞാൻ അതിന്റെ ഭംഗി ആസ്വദിക്കുമായിരുന്നു.
അങ്ങനെയിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഞാൻ ആ വഴി വരുമ്പോൾ ആ വീടിന്റെ പൂമുഖത്തും പുൽത്തകിടിയി ലുമായി വീട്ടു സാധനങ്ങൾ കൂട്ടി വെച്ചിരിക്കുന്നതു കണ്ടു. അവിടെ ആരോ താമസത്തിനു എത്തിയിരിക്കുന്നു എന്നു എനിക്കു മന സിലായി. വീടിനു മുന്നിൽ എത്തിയപ്പോൾ ആരാണു എന്റെ അയൽക്കാരായി എത്തിയിരിക്കുന്നതെന്ന് അറിയാൻ ഞാൻ അങ്ങോട്ടു നോക്കി. അപ്പോൾ മുകളിലത്തെ ജനാലയിൽ നിന്ന് ആരോ എന്നെ നോക്കുന്നതു കണ്ടു.
ആ മുഖം കണ്ടപ്പോൾ എന്നെ ഒരു വിറയൽ ബാധിച്ചത് ഞാൻ മനസിലാക്കി. ആ വീട്ടിൽ നിന്നും കുറച്ചകലെ ആയിരു ന്നിട്ടു കൂടി എന്തോ ഒരു പ്രത്യേകത ആ മുഖത്തിനുണ്ടായിരു ന്നതായി എനിക്കു തോന്നി. അതു ഒരു സ്ത്രീയുടെതാണോ, പുരുഷന്റെതാണോ എന്നു പോലും എനിക്കു തിരിച്ചറിയുവാൻ സാധിച്ചില്ല. അതിന്റെ നിറമാകട്ടെ എടുത്തു പറയത്തക്കതാണ്.
ഏതാണ്ടു ഇരുണ്ട മഞ്ഞനിറം. ഭയാനകമായ ആ മുഖം എന്നെ അസ്വസ്ഥനാക്കി. ഒരിക്കൽക്കൂടി ഞാൻ നോക്കിയെങ്കിലും അത് അപ്രത്യക്ഷമായിരുന്നു. ഏതായാലും പുതിയ താമസക്കാരനെ ഒന്നു കാണുകതന്നെ എന്നു തീർച്ചപ്പെടുത്തി ഞാൻ ചെന്ന് വാതിലിൽ മുട്ടി. നീണ്ടു മെലിഞ്ഞ ഒരു സ്ത്രീയാണ് കത് തുറന്നത്. “ഞാൻ നിങ്ങളുടെ അയൽക്കാരനാണ്. നിങ്ങൾ ഇപ്പോൾ
വന്നതല്ലെയുള്ളൂ. എന്തെങ്കിലും സഹായം “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കാം. എന്നു പറഞ്ഞു ആ സ്ത്രീ വാതിലടച്ചു. ഇതു കൂടി ആയപ്പോൾ എന്റെ അമ്പരപ്പ് ഒന്നു കൂടി വർദ്ധിച്ചു. ഞാൻ വേഗം വീട്ടിലേക്കു മടങ്ങി. ഇക്കാര്യം ഏതായാലും ഭാര്യയോടു പറയേണ്ട എന്നു തന്നെ ഞാൻ തീരുമാനിച്ചു. ഒന്നാമതായി അവൾ അല്പം ഭയമുള്ളവ ളാണ്.
എന്നു മാത്രമല്ല, ഇതു കേൾക്കുമ്പോൾ പുതിയ താമസക്കാ രെക്കുറിച്ചു അവൾക്ക് ഒരു മുൻവിധി ഉണ്ടാകേണ്ട എന്നും ഞാൻ കരുതി. എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ മഞ്ഞ മുഖവും ആ വാതിൽ തുറന്ന സ്ത്രീയുടെ വിചിത്രമായ പെരുമാറ്റവും എനിക്കു മറക്കാൻ കഴിഞ്ഞില്ല. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ആ വീട്ടിൽ പുതിയ താമസക്കാർ എത്തിയ വിവരം ഞാൻ അവളോട് പറഞ്ഞു. അവൾ ഒന്നു മൂളുക മാത്രം ചെയ്തു. വളരെ നന്നായി ഉറങ്ങുന്നയാളാണ് ഞാൻ. എന്നാൽ അന്നു
വൈകുന്നേരത്തെ സംഭവം എന്റെ നിദ്രയെ അലോസരപ്പെടുത്തി. ഇടയ്ക്കെപ്പഴോ ഞാൻ മെല്ലെ കണ്ണുതുറന്നപ്പോൾ എന്റെ ഭാര്യ വസ്ത്രം മാറുന്നതാണ് ഞാൻ കണ്ടത്. അതിനിടയിലും ഞാൻ ഉണരുന്നുണ്ടോ എന്ന് അവൾ നോക്കുന്നുണ്ടായിരുന്നു. പരിഭ്രമവും വിളർച്ചയും കലർന്ന ഇത്തരത്തിലൊരു മുഖഭാവം അവളിൽ ഞാൻ അതിനു മുമ്പ് കണ്ടിട്ടില്ല. ഞാൻ ഉറക്കമാണെന്നു കരുതി അവൾ മുറിക്കു പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞ് മുൻവാതിൽ തുറ ന്നടയുന്ന ശബ്ദവും കേട്ടു. അപ്പോൾ സമയം 3 മണി ആയിരുന്നു. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും കതകിന്റെ ശബ്ദം കേട്ടു. ഇത്ര നേരം അവൾ എവിടെ പോയിരിക്കാം. എന്നു
ഞാൻ ചിന്തിച്ചിരിക്കേ ഭാര്യ മുറിയിലെത്തി. “ഇത്രയും നേരം നീ എവിടെ ആയിരുന്നു?
ഈ ചോദ്യം കേട്ടതും അവൾ ആകെ അമ്പരന്നു. “എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അല്പം വായു ശ്വസിക്കുന്നതിനു വേണ്ടി ഞാൻ പുറത്തേക്കു പോയ ശുദ്ധ താണ്. അവൾ ഇങ്ങനെ പറഞ്ഞൊപ്പിച്ചുവെങ്കിലും അവളുടെ മുഖം
ആകെ വിളറിയിരുന്നു. എന്റെ മുഖത്തേക്കു പോലും നോക്കാ തെയാണ് അവൾ അതു പറഞ്ഞത്. അവൾ പറയുന്നതു മുഴുവൻ കളവാണെന്നു എനിക്ക് ഉറപ്പായിരുന്നു. അവൾ എന്തായിരിക്കാം എന്നിൽനിന്ന് ഒളിച്ചു വെക്കുന്നത്. അവൾ എവിടെ പോയിരിക്കാം, എന്നിങ്ങനെ സംശയങ്ങൾ ഒന്നിനു പുറകെ ഒന്നായി എന്റെ സിൽ പൊങ്ങി വന്നുകൊണ്ടിരുന്നു. എങ്കിലും ഞാൻ അവളോടു കൂടുതൽ ഒന്നും ചോദിച്ചില്ല. പിറ്റെന്നു രാവിലെ ഭക്ഷണം കഴി ക്കുമ്പോൾ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. ഭക്ഷണ ശേഷം ഞാൻ ഒന്നു പുറത്തേക്കിറങ്ങി ഉച്ചയോടെയാണ് ഞാൻ മടങ്ങിയത്. ആ വീടിനടുത്തെത്തിയപ്പോൾ ഇന്നലെ കണ്ട് ആ മുഖം ഇനിയും കാണുമോ എന്ന ആകാംക്ഷയിൽ ഞാൻ അങ്ങോ ട്ടൊന്നു നോക്കി. ആ സമയത്ത്, എന്നെ അമ്പരപ്പിച്ചു കൊണ്ട് അതാ ആ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു എന്റെ ഭാര്യ ഇറങ്ങി വരുന്നു.
ഞാൻ അത്ഭുതപരവശനായി. എന്നാൽ എന്നേക്കാൾ കൂടു തൽ അമ്പരന്നത് ഭാര്യയായിരുന്നു. വിളറിയ ഒരു ചിരിയുമായി അവൾ എന്റെ അടുത്തെത്തി. “ഞാൻ നമ്മുടെ പുതിയ അയൽക്കാർക്ക് എന്തെങ്കിലും സഹായം വേണോ എന്നു ചോദി ക്കാൻ വന്നതാണ്.
“ഇന്നലെ രാത്രിയിലും നീ ഇങ്ങോട്ടു തന്നെയല്ലെ വന്നത്? “ഞാൻ ഇതിനു മുമ്പു ഇവിടെ വന്നിട്ടില്ല.
ഞാൻ ചോദിച്ചു.
“നീ പറയുന്നതു കളവാണെന്നു നിന്റെ ശബ്ദം തന്നെ സൂചി പ്പിക്കുന്നു നീ പറയില്ലെങ്കിൽ ഞാൻ തന്നെ അങ്ങോട്ടു പോയി ചോദിക്കാം. 39 ആ വീട്ടിലേക്കു നടക്കുവാൻ തുനിഞ്ഞ് എന്നെ
ഷർട്ടിൽ കടന്നു പിടിച്ച് ഭാര്യ തടഞ്ഞുനിർത്തി. എന്റെ “ഇപ്പോൾ ഒരിക്കൽ മാത്രം ദയവു ചെയ്തു എന്നെ വിശ്വ സി. നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് ഈ രഹസ്യം ഞാൻ ഇപ്പോൾ മറച്ചുപിടിക്കുന്നത്.
“ശരി, ഈ രഹസ്യം സൂക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ നിനക്കു തരാം. എന്നാൽ ഒരു കാര്യം നിന്റെ രാത്രിയിലുള്ള യാത്ര
നിർത്തണം. " “ഞാൻ
അങ്ങു പറഞ്ഞതുപോലെ ചെയ്യാം.” എന്നു ഭാര്യ സമ്മതിച്ചു. അങ്ങനെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി. പെട്ടെന്നു ഞാൻ ആ വീട്ടിലേക്കു തിരിഞ്ഞുനോക്കി ഇന്നലെ കണ്ട് ആ മഞ്ഞ മുഖം അതാ ഞങ്ങളെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. ആ വിചിത്ര ജീവിയും എന്റെ ഭാര്യയും തമ്മിൽ എന്തായിരിക്കാം ബന്ധം എന്നു ചിന്തിച്ചു കൊണ്ടു ഞാൻ വീട്ടിലേക്കു മടങ്ങി. അടുത്ത രണ്ടു ദിവസം ഭാര്യ വീട്ടിൽനിന്നും പുറത്തിറങ്ങിയതേ ഇല്ല. മൂന്നാം ദിവസം എനിക്ക് നഗരത്തിലേക്ക് പോകണമായി രുന്നു. പതിവിലും ഒരു മണിക്കൂർ നേരത്തെ ഞാൻ വീട്ടിൽ തിരി ച്ചെത്തി. വേലക്കാരിയാണ് കതകുതുറന്നത്. ഭാര്യയെവിടെ എന്നു ചോദിച്ചപ്പോൾ നടക്കാൻ പോയി എന്നാണ് അവൾ മറുപടി പറ ഞ്ഞത്. ഞാൻ മുകളിൽ കയറി വസ്ത്രം മാറുന്നതിനിടെ പുറ ത്തേയ്ക്കു നോക്കിയപ്പോൾ വേലക്കാരി വയലിലൂടെ ആ വീടിനെ ലക്ഷ്യമാക്കി ഓടുന്നതാണ് കണ്ടത്. ഞാൻ തിരിച്ചെത്തിയാൽ വിവ രമറിയിക്കുന്നതിനു വേലക്കാരിയെ ചട്ടം കെട്ടിയിരിക്കാം എന്നെ നിക്കു മനസിലായി. ഞാൻ ഉടനെ ആ വീടിനു നേരെ പാഞ്ഞു. ഇടവഴിയിലെത്തിയപ്പോൾ ഭാര്യയും വേലക്കാരിയും കൂടി എതിരെ വരുന്നതു കണ്ടു.
ഞാൻ അവരെയും കടന്നു ചെന്ന് ആ വീടിന്റെ വാതിൽ തുറന്ന് അകത്ത് കടന്നു. അവിടെ ആരെയും കണ്ടില്ല. അപ്പോൾ ഞാൻ മുകളിലെ നിലയിൽ കയറി നോക്കി. അവിടെയെല്ലാം ഗൃഹോപകരണങ്ങളും മറ്റും ചിതറിക്കിടന്നിരുന്നു. എന്നാൽ ആ വിചിതമുഖം പ്രത്യക്ഷപ്പെടുന്ന ജനാലയുള്ള മുറി വളരെ നല്ല രീതിയിൽ ഒരുക്കി വെച്ചിരുന്നു. മാത്രമല്ല ആ മുറിയിൽ എന്റെ ഭാര്യയുടെ ഒരു പൂർണ്ണകായ ചിത്രം കൂടി തൂക്കിയിട്ടിരുന്നു. അവ ളുടെ ആവശ്യപ്രകാരം മൂന്നു മാസങ്ങൾക്കു മുമ്പു എടുത്തതാ യിരുന്നു ആ ചിത്രം. ഇതു കൂടി കണ്ടപ്പോൾ എന്റെ സർവനാഡി കളും തളർന്നു. പിന്നീട് ഞാൻ വീട്ടിലേക്കു മടങ്ങി. ഭാര്യ മുൻവ ശത്തു തന്നെ ഉണ്ടായിരുന്നുവെങ്കിലും ഞാൻ അവളെ ശ്രദ്ധിക്കുക കൂടി ചെയ്യാതെ എന്റെ മുറിയിലേക്കു പോയി. അവളും എന്റെ പിന്നാലെ അങ്ങോട്ടു വന്നു.
“എന്റെ വാക്കു തെറ്റിച്ചതിന് എനിക്കു മാപ്പു തരണം. കാര്യ ങ്ങൾ മുഴുവൻ മനസിലാക്കിക്കഴിയുമ്പോൾ അങ്ങു തിരച്ചയായും എനിക്കു മാപ്പുതരുമെന്നു എനിക്ക് ഉറപ്പാണ്.
“എങ്കിൽ പറയൂ ആ വീട്ടിൽ ആരാണ് താമസിക്കുന്നത്? എന്തിനാണ് ആ ചിത്രം അവർക്കു കൊടുത്തത്? ഈ ചോദ്യ ത്തിനും അവൾ വ്യക്തമായ മറുപടി തന്നില്ല. അപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി പോന്നു. പിന്നീട് താങ്കളെ കാണാൻ നേരെ ഇങ്ങോട്ടു പോന്നു.
ഇതായിരുന്നു അയാളുടെ കഥ. ഞങ്ങൾ രണ്ടുപേരും വളരെ താൽപര്യത്തോടെ അതുകേട്ട് ഇരുന്നു എല്ലാം വിശകലനം ചെയ്തശേഷം ഹോംസ് അയാളോടു ചില ചോദ്യങ്ങൾ ചോദിച്ചു. “നിങ്ങൾ ജനാലക്കൽ കണ്ടത് ഒരു പുരുഷന്റെ മുഖമാണോ?
“അകലെനിന്ന് മാത്രം കണ്ടിട്ടുള്ളതിനാൽ വ്യക്തമായി പറ യാൻ കഴിയില്ല. “നിങ്ങളുടെ ഭാര്യ നൂറു പൗണ്ട് വാങ്ങിയത് എപ്പോഴായി
രുന്നു? “അവരുടെ ആദ്യ ഭർത്താവിന്റെ ഫോട്ടോ നിങ്ങൾ കണ്ടി
“ഏതാണ്ട് രണ്ടു മാസം മുമ്പ്.
“ഇല്ല. അയാളുടെ മരണശേഷം അവിടെ ഉണ്ടായ ഒരു തീപി ടിത്തത്തിൽ അവളുടെ എല്ലാ വസ്തുക്കളും കത്തി നശിച്ചു “എന്നാൽ മരണസർട്ടിഫിക്കറ്റ് അവരുടെ കൈവശം ഉണ്ടാ
യിരുന്നു എന്നാണല്ലോ താങ്കൾ പറഞ്ഞത്.
“അതു പിന്നീട് ഡ്യൂപ്ലിക്കേറ്റ് എടുത്തതാണ്. “അമേരിക്കയിൽനിന്നു നിങ്ങളുടെ ഭാര്യയ്ക്ക് കത്തുകൾ വരാ “എന്റെ അറിവിൽ ഒന്നും വന്നിട്ടില്ല.”
റുണ്ടോ?”
“ശരി ഇന്നലെ നിങ്ങൾ അങ്ങോട്ടു പോയപ്പോൾ ആരേയും കണ്ടില്ലല്ലോ. അവർ സ്ഥിരമായി ഒഴിഞ്ഞുപോയെങ്കിൽ പോകട്ടെ അഥവാ നിങ്ങൾ അങ്ങോട്ടു പോകും എന്നു മനസിലാക്കി ഇന്നലെ തൽക്കാലം മാറി നിന്നതാണെങ്കിൽ അവർ മടങ്ങി എത്തിയി രിക്കാം. അവർ അവിടെ ഉണ്ടെങ്കിൽ നമുക്കിതു ഉടൻ പരിഹ രിക്കാം. ഏതായാലും നിങ്ങൾ തിരിച്ചുചെന്നു ആ വീട് ഒന്നു കൂടി
നിരീക്ഷിക്കുക. അവർ മടങ്ങി എത്തിയെന്നു ബോധ്യമായാൽ ഉടൻ ഞങ്ങളെ അറിയിക്കുക. ഞങ്ങൾ ഉടൻ തന്നെ അവിടെയെത്താം അല്ലെങ്കിൽ നാളെ രാവിലെ ഞങ്ങൾ അങ്ങോട്ടു വരാം നിങ്ങൾ ധൈര്യമായി പോവുക. “ഇത് ഒരു ബ്ലാക്ക് മെയിൽ നാടകമായിരിക്കണം.” ഹോംസ്
പറഞ്ഞു.
“ആരായിരിക്കാം ആ ബ്ലാക്ക് മെയ്ലർ?” “ഇതു ഒരു നിഗമനം മാത്രമാണ്. ഇതു ശരിയായി ഭവിച്ചാലോ
അതിശയിക്കാനുമില്ല. ആ സ്ത്രീയുടെ ആദ്യത്തെ ഭർത്താവാണ്
ആ വീട്ടിലുള്ളത്.
“എന്താണ് അങ്ങനെ പറയാൻ കാരണം?
“അങ്ങനെയല്ലെങ്കിൽ അവരുടെ ഇപ്പോഴത്തെ ഭർത്താവ് ആ വീട്ടിലേക്കു കടക്കുന്നത് എന്താണ് അവർ തടയുന്നത് ?” എന്റെ നിഗമനം ഇത്തരത്തിലാണ്. “ആ സ്ത്രീ അമേരിക്കയിൽ വച്ചു വിവാഹിതയാകുന്നു. ഭർത്താവിന് എന്തോ ഒരു മാരകരോഗം പിടിപെടുന്നു. അപ്പോൾ അവർ അയാളെ ഉപേക്ഷിച്ചു ഇംഗ്ലണ്ടി ലേക്കു വരുന്നു. മറ്റാരുടെയോ മരണസർട്ടിഫിക്കറ്റായിരിക്കണം തന്റെ ഭർത്താവിന്റെതാണെന്നു പറഞ്ഞു അവർ മൺറോയെ കാണിച്ചത്.
അങ്ങനെ പുതിയ ഭർത്താവിനൊപ്പം അവർ ഇവിടെ മറ്റൊരു ജീവിതമാരംഭിക്കുന്നു. അങ്ങനെയിരിക്കേയാണ്. ആദ്യത്തെ ഭർത്താവ് അവളുടെ താമസസ്ഥലം കണ്ടെത്തുന്നത്. അപ്പോൾ അയാളോ അയാളോടൊപ്പമുണ്ടായിരുന്ന സ്ത്രീയോ മിസ്സിസ് മൺറോയിക്കു ഒരു ഭീഷണിക്കത്തിക്കുന്നു. അവരെ അനുനയി പ്പിക്കാനാവണം മൺറോയിൽ നിന്നും മേടിച്ച നൂറു പൗണ്ട് അവർ ഉപയോഗിച്ചത്. പക്ഷെ അതു കൊണ്ടു ഫലമുണ്ടായില്ല. അയാൾ അവളുടെ അയൽപക്കത്തുതന്നെ എത്തുന്നു. രാത്രി കിടക്കു മ്പോൾ ഭർത്താവിൽ നിന്നും പുതിയ താമസക്കാരെക്കുറിച്ചുള്ള വിവ രണം കേട്ടപ്പോൾ അതാരെണെന്നു അവർ മനസിലാക്കുന്നു. തന്നെ ഉപദ്രവിക്കരുതെന്നു അപേക്ഷിക്കാൻ രാത്രി തന്നെ അയാളെ കാ ണാൻ അവർ പോകുന്നു. പക്ഷെ അവരുടെ ഉദ്ദേശ്യം നടന്നില്ല. അതുകൊണ്ടായിരിക്കണം പിറ്റെ ദിവസവും അവർ അവിടെ പോയത്. അതേ കാരണം കൊണ്ടുതന്നെ ആയിരിക്കാം രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും അവിടെ ചെന്നത്. ആ സമയത്ത് മൺറോ
നേരത്തെ മടങ്ങിയ വിവരം വേലക്കാരി അവിടെ ചെന്നു പറയുന്നു. അപ്പോൾ മൺറോ അവിടെ എത്താൻ സാധ്യതയുണ്ടെന്നു തോന്നൽ യതുകൊണ്ട് അയാളും ആ സ്ത്രീയും പിന്നിലെ തോട്ടത്തിൽ ഒളിച്ചിരിക്കാം.
. ഞങ്ങൾക്ക് ഇങ്ങനെ ഊഹാപോഹങ്ങളുമായി മല്ലടിച്ചു അധി കനേരം ചെലവഴിക്കേണ്ടി വന്നില്ല. അപ്പോഴേക്കും മ യിൽനിന്നും അവിടത്തെ താമസക്കാർ വീണ്ടും എത്തി എന്നറി യിച്ചുകൊണ്ടുള്ള കമ്പിസന്ദേശം കിട്ടി. ഉടൻ തന്നെ ഞങ്ങൾ അങ്ങോട്ടു പുറപ്പെട്ടു. ഞങ്ങൾ തീവണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ ഞങ്ങളെ കാത്ത് മൺറോ പ്ലാറ്റ്ഫോമിൽ തന്നെ നില്പ്പുണ്ടായി രുന്നു.
“അവർ തിരിച്ചെത്തിയിരിക്കുന്നു: ഹോംസ്. ഞാൻ ആ വീട്ടി " ലേക്കു കയറാൻ പോകുകയാണ്. അതാരാണെന്നറിയാമല്ലോ. അങ്ങനെ ഞങ്ങൾ മൂവരും ചേർന്ന് ആ വീടു ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. ആ വീട്ടിൽ വിളക്കുകൾ അകലെ നിന്നുതന്നെ കാണായി. വീടിന്റെ മുൻവാതിൽ ചാരിയിരുന്നില്ല. ഞങ്ങളുടെ കക്ഷി അതു തള്ളിത്തുറന്നു അകത്തേക്കു പ്രവേശിച്ചു. ഈ സമ യത്ത് ഒരു സ്ത്രീ അവിടെയെത്തി അപേക്ഷാ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു.
“അങ്ങ് ഇവിടെ ഇപ്പോൾ എത്തുമെന്ന് എനിക്കു തോന്നി. അതാണ് ഞാൻ ഇങ്ങോട്ടു വന്നത്. എനിക്കു വേണ്ടി കുറച്ചു കൂടി “എഫി, മാറി നിൽക്ക്, ഞാൻ ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടേ
. ഇതു പറഞ്ഞിട്ട് അയാൾ ആ സ്ത്രീയെ കടന്നു കോണിപ്പടി യിലേക്കു നീങ്ങി. അയാൾക്കു പിന്നിലായി ഞങ്ങളും നടന്നു. അപ്പോൾ മധ്യവയസ്കയായ മറ്റൊരു സ്ത്രീ ഞങ്ങളെ തടയുവാ നെത്തി. അവരെയും തള്ളിമാറ്റി ഞങ്ങൾ മൂവരും മുകളിലത്തെ മുറിയിലെത്തി. അവിടെ നല്ല വസ്ത്രങ്ങൾ ധരിച്ച ഒരു പെൺകുട്ടി ഇരിക്കുന്നു. അവളുടെ മുഖം കണ്ടതും അത്ഭുതം കൊണ്ടും ഭയംകൊണ്ടും ഞാൻ നിലവിളിച്ചുപോയി. ഇത്ര അഭംഗിയുള്ളതും നിർവികാരവുമായ ഒരു മുഖം ഞാൻ അതുവരെ കണ്ടിട്ടില്ല. ഒന്നുനിന്നശേഷം ഹോംസ് മെല്ലെ ആ കുട്ടിയെ സമീപിച്ച് അവ ളുടെ മുഖത്തുനിന്നും ഒരു പൊയ്മുഖം വലിച്ചെടുത്തു. ഞങ്ങ മഞ്ഞമുഖം
41 ളുടെ അമ്പരപ്പു കണ്ടു ചിരിച്ചുകൊണ്ടു അതാ നിൽക്കുന്നു ഒരു
നീഗ്രോ ബാലിക.
“ദൈവമേ, എന്താണിത്?” മൺറോ നിലവിളിച്ചു. “ഞാൻ പറയാം. ഇനി ഇതിൽ ഒളിച്ചുവെയ്ക്കാൻ ഒന്നും ഇല്ല. അമേരിക്കയിൽ വച്ചു എന്റെ ഭർത്താവു മരിച്ചെങ്കിലും കുഞ്ഞ് ജീവിച്ചു. അതാണിവൾ. ഇവളുടെ പിതാവ് ഒരാഫ്രിക്കൻ വംശജ നായിരുന്നു. സമൂഹത്തെ ധിക്കരിച്ചാണ് ഞങ്ങൾ വിവാഹിതരാ ത്. ഞങ്ങളുടെ കുഞ്ഞിന് ദൈവഗത്യാ അദ്ദേഹത്തിന്റെ വംശസ്വഭാവമാണുണ്ടായത്. പിന്നീടുണ്ടായ ദുരന്തങ്ങളെക്കുറി ച്ചെല്ലാം അങ്ങേക്ക് അറിവുള്ളതാണല്ലോ. കുഞ്ഞിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. അതിനാലാണ് ഞാൻ ഇങ്ങോട്ടു പോരു മ്പോൾ അവളെ ഇങ്ങോട്ടു കൊണ്ടു വരാതിരുന്നത്. ഞങ്ങളുടെ വീട്ടു വേലക്കാരി ആയിരുന്ന ഈ സ്ത്രീ എന്റെ കുഞ്ഞിനെ വളർത്തി. വിധിവശാൽ നമ്മൾ തമ്മിൽ അടുക്കുകയും വിവാഹി തരാവുകയും ചെയ്തു. അങ്ങയുടെ സ്നേഹം നഷ്ടപ്പെട്ടാലോ എന്ന ഭയം മൂലം കുഞ്ഞിന്റെ കാര്യം ഞാൻ അങ്ങയോടു പറ ഞ്ഞില്ല. മൂന്നു വർഷമായി ഞാൻ അവളെ ഒരു നോക്കുകണ്ടിട്ട്. അതിനാൽ ഞാൻ എന്റെ മകളെ ഇങ്ങോട്ടു കൊണ്ടുവരുവാൻ തീരുമാനിച്ചു.
ഈ ഒഴിഞ്ഞു കിടന്ന വീട് വാടകയ്ക്കെടുക്കാൻ നിർദ്ദേശി ച്ചതും ഞാനാണ്. കുഞ്ഞിന്റെ കൈകളും മുഖവും മറയ്ക്കണ മെന്നും ഞാൻ നിർദ്ദേശിച്ചു. അന്നു രാത്രി ഇവിടെ താമസക്കാ രെത്തിയിരിക്കുന്ന വിവരം അങ്ങാണല്ലോ എന്നോടു പറഞ്ഞത്. നേരം പുലരും വരെ ക്ഷമിക്കാനാവാത്തതു കൊണ്ടാണ് രാത്രി യിൽ തന്നെ ഞാൻ ഇങ്ങോട്ടു വന്നത്. രണ്ടു ദിവസം കഴിഞ്ഞു നിങ്ങൾ ഇങ്ങോട്ടു വന്നപ്പോൾ വേലക്കാരി കുഞ്ഞിനേയും കൊണ്ടു പുറകിലത്തെ വാതിലിലൂടെ പുറത്തിറങ്ങി മറഞ്ഞുനി ന്നതുകൊണ്ടാണ് അങ്ങേക്കു ഇവിടെ ആരേയും കാണാൻ സാധി ക്കാഞ്ഞത്. ഞാൻ എല്ലാം പറഞ്ഞു കഴിഞ്ഞു. ഇനി എന്റെയും കുഞ്ഞിന്റെയും ഭാവി അങ്ങയുടെ തീരുമാനത്തെ ആശ്രയിച്ചാണി രിക്കുന്നത്.
രണ്ടു നിമിഷനേരം അവിടെ നിശബ്ദത തളംകെട്ടി നിന്നു. തുടർന്നു ഗ്രാന്റ് മൺറോ മുന്നോട്ടു ചെന്നു ആ കുഞ്ഞിനെ പൊക്കിയെടുത്ത് ഉമ്മ വെച്ചിട്ടു പറഞ്ഞു:
“എഫി, ഞാനും അത്ര നല്ലവനൊന്നുമല്ല. എന്നാൽ നീ കരു തുന്നതിനേക്കാൾ കുറച്ചു കൂടി നല്ലവനാണെന്നു തോന്നുന്നു. ഇതു പറഞ്ഞുകൊണ്ടു ഞങ്ങളോടു നന്ദി പറഞ്ഞശേഷം അയാൾ ഭാര്യയെയും കൂട്ടി തന്റെ വീട്ടിലേക്കു നടന്നു. രാത്രി കിടക്കുന്ന സമയത്ത് ഹോംസ് എന്നോടു പറഞ്ഞു, “ഞാൻ എന്നെങ്കിലും അമിതമായ ആത്മവിശ്വാസം കാണിക്കു ന്നുവെന്ന് തോന്നുമ്പോൾ ഗ്രാന്റ് മൺറോയുടെ കേസ് എന്നെ ഒന്ന് ഓർമപ്പെടുത്തുക.
тhąηкѕ
Comments
Post a Comment